വിഷം വമിപ്പിക്കുന്നവർക്ക് പരസ്യമില്ല; മൂന്നു ചാനലുകൾ കരിമ്പട്ടികയിൽ -രാജീവ് ബജാജ്
text_fieldsന്യൂഡൽഹി: സമൂഹത്തിൽ വിഷവും വിദ്വേഷവും പരത്തുന്ന മൂന്നുചാനലുകൾക്ക് പരസ്യം നൽകുന്നില്ലെന്ന് പ്രമുഖ വ്യവസായി രാജീവ് ബജാജ്. ഈ ചാനലുകളെ കരിമ്പട്ടികയിൽ പെടുത്തിയിട്ടുണ്ടെന്നും സി.എൻ.ബി.സി ചാനൽ ചർച്ചക്കിടെ രാജീവ് ബജാജ് പ്രതികരിച്ചു.
ടെലിവിഷൻ റേറ്റിങ് പോയൻറിൽ (ടി.ആർ.പി) തിരിമറി നടത്തിയതിന് റിപ്പബ്ലിക് ചാനൽ ഉൾപെടെ മൂന്നു ടെലിവിഷൻ ചാനലുകൾക്കെതിരെ മുംബൈ പൊലീസ് അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് രാജീവ് ബജാജിെൻറ പ്രതികരണം. രണ്ടുപേരെ കേസിൽ ഇതിനകം അറസ്റ്റ് ചെയ്തതായും അർണബ് ഗോസ്വാമി ഉൾപെടെ റിപ്പബ്ലിക് ചാനൽ മേധാവികളെ ചോദ്യം ചെയ്യുമെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു.
''ബിസിനസിൽ ബ്രാൻഡ് വളർത്തുന്നത് പ്രധാനമാണ്. എന്നാൽ ലാഭം മാത്രമാകരുത് ബിസിനസ് സ്ഥാപനങ്ങളുടെ ലക്ഷ്യം. സമൂഹത്തിെൻറ നന്മയും പ്രധാനമാണ്. മൂന്ന് ചാനലുകളെ കരിമ്പട്ടികയിൽപെടുത്തുന്നതുമായി സംസാരിച്ചപ്പോൾ എെൻറ മാർക്കറ്റിങ് മാനേജർ പ്രതികരിച്ചത് ഞാനത് ഒൻപത് മാസം മുേമ്പ ചെയ്തു എന്നായിരുന്നു. അത് കേട്ട് ഞാൻ ആശ്ചര്യപ്പെട്ടു'' -രാജീവ് പ്രതികരിച്ചു. 2005 മുതൽ രാജീവാണ് ബജാജ് ഓട്ടോയുടെ തലപ്പത്തുള്ളത്.
റിപ്ലബ്ലിക് ടി.വി ഉൾപ്പെടെയുള്ള ചാനലുകളുടെ ബാങ്ക് അക്കൗണ്ടുകളും അന്വേഷിക്കുമെന്ന് മുംബൈ പൊലീസ് മേധാവി പരംവീർ സിങ് വാർത്തസമ്മേളനത്തിൽ പറഞ്ഞിരുന്നു. പരസ്യം വഴി സ്വീകരിക്കുന്ന ഫണ്ടുകളും അന്വേഷണത്തിെൻറ പരിധിയിൽ വരും. റിപ്ലബികിനു പുറമെ ഫക്ത് മറാത്തി, ബോക്സ് സിനിമ ചാനലുകളാണ് തിരിമറി നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.