'ആ ഒരു രൂപ ധവാൻ തന്നു' -വൈറലായി പ്രശാന്ത് ഭൂഷെൻറ ചിത്രം
text_fieldsന്യൂഡൽഹി: കോടതിയലക്ഷ്യ കേസിൽ സുപ്രീംകോടതി തനിക്ക് ഒരു രൂപ പിഴ ശിക്ഷ വിധിച്ച ഉടൻ വൈറലായി മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷെൻറ ട്വീറ്റ്. തെൻറ അഭിഭാഷകനും സീനിയറുമായ രാജീവ് ധവാൻ ഒരു രൂപ നാണയം നൽകുന്നതും അത് ഉയർത്തിക്കാണിക്കുന്നതുമായ ചിത്രങ്ങളാണ് ഭൂഷൺ ട്വീറ്റ് ചെയ്തത്. 'എെൻറ അഭിഭാഷകനും മുതിർന്ന സഹപ്രവർത്തകനുമായ രാജീവ് ധവാൻ ഇന്ന് കോടതിയലക്ഷ്യ വിധി വന്നയുടൻ ഒരു രൂപ സംഭാവന നൽകി' എന്ന അടിക്കുറിപ്പോടെയാണ് ഈ ചിത്രങ്ങൾ പങ്കുവെച്ചത്.
ഒരുമണിക്കൂറിനകം പതിനായിരക്കണക്കിന് പേരാണ് ട്വീറ്റിന് ലൈക്കും ഷെയറുമായി പിന്തുണ അറിയിച്ചത്.
ഒരുരൂപ പിഴയടച്ചില്ലെങ്കിൽ മൂന്നു മാസം തടവും അഭിഭാഷകവൃത്തിയിൽ നിന്ന് മൂന്നു വർഷം വിലക്കും ഏർപ്പെടുത്തുമെന്നായിരുന്നു കോടതിവിധി. സെപ്തംബർ 15ന് മൂമ്പ് പിഴയെടുക്കണമെന്നും ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ച് വിധിച്ചിട്ടുണ്ട്.
My lawyer & senior colleague Rajiv Dhavan contributed 1 Re immediately after the contempt judgement today which I gratefully accepted pic.twitter.com/vVXmzPe4ss
— Prashant Bhushan (@pbhushan1) August 31, 2020
കോടതിയലക്ഷ്യ കേസിൽ 2000 രൂപ പിഴയും ആറു മാസം തടവുമാണ് പരമാവധി ശിക്ഷ. ചീഫ് ജസ്റ്റിസിനും മുന്‍ ചീഫ് ജസ്റ്റിസുമാർക്കുമെതിരായ വിമര്‍ശനത്തിൽ താൻ മാപ്പു പറയില്ലെന്ന നിലപാട് ചൊവ്വാഴ്ച നടന്ന അവസാന വാദത്തിലും പ്രശാന്ത് ഭൂഷൺ ആവർത്തിച്ചിരുന്നു. മാപ്പ് പറയുന്നതിന് മൂന്ന് ദിവസം കോടതി സമയം നൽകിയിരുന്നെങ്കിലും പ്രശാന്ത് ഭൂഷൺ വഴങ്ങിയിരുന്നില്ല. അവസാന വിചാരണ ദിവസവും അര മണിക്കൂര്‍ അനുവദിച്ചിട്ടും അണുവിട മാറാന്‍ പ്രശാന്ത് ഭൂഷണ് തയാറായിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.