Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാഹുലിന്​ നന്ദി...

രാഹുലിന്​ നന്ദി പറഞ്ഞ്​ രാജീവ്​ ഗാന്ധി വധക്കേസ്​ പ്രതി നളിനി

text_fields
bookmark_border
രാഹുലിന്​ നന്ദി പറഞ്ഞ്​ രാജീവ്​ ഗാന്ധി വധക്കേസ്​ പ്രതി നളിനി
cancel

ന്യൂഡൽഹി: കോൺഗ്രസ്​ അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക്​ നന്ദി അറിയിച്ച്​ രാജീവ്​ ഗാന്ധി കൊലക്കേസിലെ പ്രതി നളിനി. രാജീവ്​ വധക്കേസിലെ പ്രതികളോട്​ താൻ ക്ഷമിച്ചിരിക്കുന്നുവെന്നും അവരെ മോചിപ്പിക്കുന്നതിൽ എതിർപ്പില്ലെന്നും രാഹുൽ നേരത്തെ വ്യക്​തമാക്കിയിരുന്നു. ഇക്കാര്യത്തിലാണ്​ രാഹുലിന്​ നന്ദിയറിച്ച്​ നളിനി രംഗത്തെത്തിയത്​. ന്യൂസ്​ 18 ചാനലിന്​ അയച്ച കത്തിലാണ് നളിനി ഇക്കാര്യം വ്യക്​തമാക്കിയത്​​.

ജയിൽ നിന്നും പുറത്ത്​ പോയതിന്​ ശേഷം ഭർത്താവിനും മകൾക്കുമൊപ്പം സമാധനപരമായ ജീവിതം നയിക്കാനാണ്​ ആഗ്രഹമെന്നും നളിനി പറഞ്ഞു. കേന്ദ്രസർക്കാറിൽ നിന്നും ഇക്കാര്യത്തിൽ അനുഭാവപൂർവമായ സമീപനമാണ്​ പ്രതീക്ഷിക്കുന്നത്​. ത​​​​െൻറ ജീവിതത്തിലെ വേദനകളെല്ലാം മറക്കാനാണ്​ ശ്രമമെന്നും അവർ കൂട്ടിച്ചേർത്തു.

രാജീവ്​ ഗാന്ധി വധക്കേസിലെ ഏഴ്​ പ്രതികളെയും തമിഴ്​നാട്​ സർക്കാർ വിട്ടയക്കുമെന്നാണ്​ സൂചന. പേരറിവാളൻ ഉൾപ്പടെയുള്ളവരുടെ ദയാഹരജികൾ പരിഗണിക്കണമെന്ന്​ തമിഴ്​നാട്​ ഗവർണറോട്​ സുപ്രീംകോടതി നിർദേശിച്ചിരുന്നു. അതേ സമയം, രാജീവ്​ ഗാന്ധി വധക്കേസിലെ പ്രതികളെ വിട്ടയക്കുന്നതിനോട്​ കേന്ദ്രസർക്കാറിന്​ അനുകൂല സമീപനമല്ല ഉള്ളത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nalinimalayalam newsRjeev gandhi murder
News Summary - Rajiv Gandhi Assassin Nalini Thanks Rahul Gandhi for Not Opposing Release, Prays Centre Shows Magnanimity-India news
Next Story