Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Jun 2021 7:04 PM IST Updated On
date_range 17 Jun 2021 7:06 PM ISTനളിനിക്കും മുരുകനും വാട്സാപ്പ് വിഡിയോകാളിൽ സംസാരിക്കാൻ അനുമതി
text_fieldsbookmark_border
ചെന്നൈ: രാജീവ്ഗാന്ധി വധക്കേസിലെ ജീവപര്യന്തം തടവുകാരായ നളിനി-മുരുകൻ എന്നിവർക്ക് വിദേശത്തെ കുടുംബാംഗങ്ങളുമായി വാട്സാപ്പ് വിഡിയോകാളിൽ സംസാരിക്കാൻ മദ്രാസ് ഹൈകോടതി അനുമതി. നളിനിയുടെ മാതാവ് പത്മ സമർപ്പിച്ച ഹരജിയിൽ ജസ്റ്റിസുമാരായ കൃപാകരൻ, വേലുമണി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
ഇതനുസരിച്ച് ലണ്ടനിലും ശ്രീലങ്കയിലുമുള്ള കുടുംബാംഗങ്ങളുമായി സംസാരിക്കാം. തടവുകാർക്ക് വിദേശ രാജ്യങ്ങളിലുള്ളവരുമായി സംസാരിക്കാൻ അനുമതി ഉണ്ടായിരുന്നില്ല. രാജ്യത്തിനകത്തുള്ള ബന്ധുക്കളുമായി മാസത്തിൽ മൂന്നുതവണ 30 മിനിറ്റിൽ കവിയാതെ സംസാരിക്കാനാണ് അനുവദിച്ചിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story