രാജീവ് വധം: ബോംബ് വന്ന വഴി; കേന്ദ്രം റിപ്പോർട്ട് നൽകി
text_fieldsന്യൂഡൽഹി: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിെയ വധിക്കാൻ ഉപയോഗിച്ച ബോംബ് നിർമിച്ചതിനു പിന്നിലെ ഗൂഢാലോചനയുടെ അന്വേഷണ റിപ്പോർട്ട് കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ സമർപ്പിച്ചു. ജസ്റ്റിസുമാരായ രഞ്ജൻ ഗൊഗോയ്, നവീൻ സിൻഹ എന്നിവരടങ്ങുന്ന ബെഞ്ചിന് സീൽവെച്ച കവറിലാണ് റിപ്പോർട്ട് നൽകിയത്.
കേസിൽ സെപ്റ്റംബർ 19ന് വാദം കേൾക്കും. 26 വർഷം മുമ്പ് നടന്ന ഗൂഢാലോചനയെ കുറിച്ച് നടത്തിയ അന്വേഷണ വിവരങ്ങളാണ് റിപ്പോർട്ടിലുള്ളത്.
കോടതി നിർദേശപ്രകാരം സമർപ്പിച്ച റിപ്പോർട്ട് പരാതിക്കാരന് കൈമാറരുതെന്ന് അഡീഷനൽ സോളിസിറ്റർ ജനറൽ മനിന്ദർ സിങ് ബോധിപ്പിച്ചപ്പോൾ ‘ഞങ്ങൾ റിപ്പോർട്ട് പരിശോധിക്കെട്ട’ എന്നായിരുന്നു കോടതിയുടെ മറുപടി.
രാജീവ് വധത്തിൽ ശിക്ഷിക്കപ്പെട്ട എ.ജി. പേരറിവാളൻ ആണ് കോടതിയെ സമീപിച്ചത്. അദ്ദേഹത്തിനുവേണ്ടി അഭിഭാഷകൻ ഗോപാൽ ശങ്കരനാരായണൻ ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.