രാജീവ് ഗാന്ധി വധക്കേസ്; പ്രതികളായിരുന്ന മൂന്ന് ശ്രീലങ്കക്കാർ സ്വന്തം രാജ്യത്തേക്ക് മടങ്ങി
text_fieldsചെന്നൈ: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ വധവുമായി ബന്ധപ്പെട്ട് ശിക്ഷിക്കപ്പെട്ട മൂന്ന് ശ്രീലങ്കക്കാരും സ്വന്തം രാജ്യത്തേക്ക് മടങ്ങി. മുരുകൻ, റോബോർട്ട് പയസ്, ജയകുമാർ എന്നിവരാണ് ശ്രീലങ്കയിലേക്ക് മടങ്ങിയത്.
ജയിലിലെ നല്ലനടപ്പിന് 2022 നവംബറിൽ സുപ്രീം കോടതി മോചിപ്പിച്ച ഇവരെ തിരുച്ചിറപ്പള്ളിയിലെ പ്രത്യേക ക്യാമ്പിൽ പാർപ്പിച്ചിരിക്കുകയായിരുന്നു. അടുത്തിടെ ശ്രീലങ്ക പാസ്പോർട്ട് അനുവദിച്ച ഇവർ ചൊവ്വാഴ്ചയാണ് തിരിച്ച് പോയത്. ഫോറിനേഴ്‌സ് റീജിയണൽ രജിസ്‌ട്രേഷൻ ഓഫിസ് നാടുകടത്തുന്നതിനായുള്ള ഉത്തരവ് പുറപ്പെടുവിച്ചാൽ അവർക്ക് നാട്ടിലേക്ക് മടങ്ങാമെന്ന് തമിഴ്‌നാട് സർക്കാർ നേരത്തെ മദ്രാസ് ഹൈകോടതിയെ അറിയിച്ചിരുന്നു.
രണ്ടു വർഷം മുമ്പ് വിട്ടയച്ച ആറുപേരിൽ ഒരാളായ ശ്രീലങ്കൻ പൗരൻ ശാന്തൻ കരൾ രോഗത്തെ തുടർന്ന് ചെന്നൈയിലെ ആശുപത്രിയിൽ വെച്ച് മരിച്ചിരുന്നു. പേരറിവാളൻ, രവിചന്ദ്രൻ, നളിനി എന്നിവരാണ് കേസിൽ ശിക്ഷിക്കപ്പെട്ട് മോചിതരായ മറ്റുള്ളവർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.