രാജീവ് ഗാന്ധി വധക്കേസ്: പി. രവിചന്ദ്രന് 30 ദിവസത്തെ പരോൾ
text_fieldsചെന്നൈ: രാജീവ് ഗാന്ധി വധക്കേസിലെ ജീവപര്യന്തം തടവുകാരനായ രവിചന്ദ്രൻ 30 ദിവസത്തെ പരോളിലിറങ്ങി. മെഡിക്കൽ ചികിത്സ ലഭ്യമാക്കുന്നതിനും കുടുംബാംഗങ്ങളെ കാണുന്നതിനുംവേണ്ടി രവിചന്ദ്രനും മാതാവ് പി. രാജേശ്വരിയും ചേർന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് സമർപ്പിച്ച അപേക്ഷയിലാണ് പരോൾ അനുവദിച്ച് സംസ്ഥാന സർക്കാർ ഉത്തരവിറക്കിയത്.
നേരത്തെ മധുര ഹൈകോടതി ബെഞ്ചും, ഇവരുടെ ഹരജിയിലെ ആവശ്യം പരിഗണിച്ച് മതിയായ ഉത്തരവ് പുറപ്പെടുവിക്കണമെന്ന് നിർദേശം നൽകിയിരുന്നു. ഇതനുസരിച്ച്, മധുര സെൻട്രൽ ജയിലിൽ കഴിയുന്ന രവിചന്ദ്രൻ തിങ്കളാഴ്ച പുറത്തിറങ്ങി. കുടുംബാംഗങ്ങളെയും ബന്ധുക്കളെയുമല്ലാതെ മറ്റാരെയും കാണാൻ അനുവദിക്കില്ല. ദിവസവും അടുത്ത പൊലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യണം. മാധ്യമങ്ങളോട് സംസാരിക്കരുതെന്നും നിബന്ധനയുണ്ട്. മൂന്നു ദശാബ്ദക്കാലത്തിനിടെ അഞ്ചുതവണ പരോളിലിറങ്ങിയിരുന്നെങ്കിലും ആദ്യമായാണ് ഇത്രയും ദിവസംനീണ്ട പരോൾ ലഭിക്കുന്നത്. നളിനി, പേരറിവാളൻ, രവിചന്ദ്രൻ ഉൾപ്പെടെ കേസിൽ ഏഴ് പ്രതികളാണ് ജീവപര്യന്തം തടവിൽ കഴിയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.