രാജീവ് ഗാന്ധി വധക്കേസ്: പരോൾ ലഭിച്ച പ്രതി നളനി ഇന്ന് പുറത്തിറങ്ങും
text_fieldsചെന്നൈ: ഒരു മാസത്തെ പരോൾ ലഭിച്ച രാജീവ് ഗാന്ധി വധക്കേസിലെ പ്രതി നളനി ശ്രീഹരൻ നടപടിക്രമങ്ങൾ പൂർത്തിയാക്കി ഇന്ന് ജയിലിൽ നിന്ന് പുറത്തിറങ്ങും. നളനിയുടെ അഭിഭാഷകനാണ് ഇക്കാര്യമറിയിച്ചത്. വ്യാഴാഴ്ചയാണ് തമിഴ്നാട് സംസ്ഥാന സർക്കാർ നളനിക്ക് ജാമ്യം അനുവദിച്ചത്.
അമ്മ അസുഖബാധിതയാണെന്ന് ചൂണ്ടിക്കാട്ടി നളിനി സമർപ്പിച്ച അപേക്ഷയുടെ അടിസ്ഥാനത്തിലാണ് പരോൾ അനുവദിച്ചതെന്ന് തമിഴ്നാട് സർക്കാർ വ്യാഴാഴ്ച മദ്രാസ് ഹൈകോടതിയെ അറിയിച്ചിരുന്നു. രാജീവ് ഗാന്ധി വധക്കേസിൽ നളനി അടക്കം ഏഴ് പ്രതികൾക്കാണ് ജീവപര്യന്തം തടവുശിക്ഷ വിചാരണകോടതി വിധിച്ചത്.
1991 മേയിൽ തമിഴ്നാട്ടിലെ ശ്രീപെരുമ്പത്തൂരിൽ തെരഞ്ഞെടുപ്പ് റാലിക്കിടെ എൽ.ടി.ടി.ഇ നടത്തിയ ചാവേർ ബോംബ് സ്ഫോടനത്തിലാണ് മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്. സ്ഫോടനത്തിൽ മറ്റ് 14 പേരും കൊല്ലപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.