രാജീവ് ഗാന്ധി വധം: മുരുകനും നളിനിയും നിരാഹാരത്തിൽ
text_fieldsചെന്നൈ: ജയിൽ മോചനമാവശ്യപ്പെട്ട് രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളായ മുരുകൻ-ന ളിനി ദമ്പതികൾ വെല്ലൂർ സെൻട്രൽ ജയിലിൽ നിരാഹാര സമരത്തിൽ. ദമ്പതികൾ ഉൾപ്പെടെ കേസിലെ ഏഴു പ്രതികളും 27 വർഷമായി തടവിലാണ്. ജയിൽമോചന വിഷയത്തിൽ സംസ്ഥാന സർക്കാർ തീരുമാനത്തിന്മേൽ ഗവർണർക്ക് നടപടി സ്വീകരിക്കാമെന്ന് ഇൗയിടെ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.
ഇതനുസരിച്ച് തമിഴ്നാട് സർക്കാർ തീരുമാനം ഗവർണർക്ക് കൈമാറി. എന്നാൽ, മാസങ്ങൾ കഴിഞ്ഞിട്ടും ഗവർണർ നടപടി സ്വീകരിച്ചില്ല. തീരുമാനം വൈകുന്നതിൽ പ്രതിഷേധിച്ച് നാലുദിവസമായി ശ്രീഹരൻ എന്ന മുരുകൻ നിരാഹാരസമരം നടത്തിവരികയായിരുന്നു. അവശനിലയിൽ കഴിയുന്ന മുരുകനെ മെഡിക്കൽ സംഘം പരിശോധിക്കുന്നുണ്ട്. ശനിയാഴ്ച മുതൽ വനിത ജയിലിൽ കഴിയുന്ന നളിനിയും നിരാഹാരം ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.