രാജീവ്ഗാന്ധി വധക്കേസ്: പേരറിവാളന് 30 ദിവസത്തെ പരോൾ
text_fieldsചെന്നൈ: രാജീവ്ഗാന്ധി വധക്കേസിലെ പ്രതിയായ പേരറിവാളന്റെ ചികിത്സാർഥം 30 ദിവസം കൂടി പരോൾ നീട്ടി തമിഴ്നാട് സർക്കാർ ഉത്തരവായി. ഇത് എട്ടാം തവണയാണ് പേരറിവാളന് പരോൾ ലഭിക്കുന്നത്.
1991 ജൂൺ 11നാണ് രാജീവ്ഗാന്ധി വധക്കേസിൽ അറസ്റ്റിലായത്. 26 വർഷത്തെ ജയിൽ വാസത്തിനുശേഷം 2017 ആഗസ്റ്റ് 24നാണ് ആദ്യമായി പരോളിലിറങ്ങിയത്. ജോലാർപേട്ടയിലെ വസതിയിൽ ഒരു മാസം താമസിച്ചു.
പിന്നീട് പിതാവിന്റെ അസുഖം, സഹോദരി പുത്രിയുടെ വിവാഹം, പേരറിവാളന്റെ വൃക്കരോഗ ചികിത്സ തുടങ്ങിയ കാരണങ്ങൾക്കായാണ് പരോൾ ലഭിച്ചത്.
ഡി.എം.കെ സർക്കാർ അധികാരത്തിൽ കയറിയതിനുശേഷം പരോൾ അനുവദിക്കുന്നതിൽ ഉദാര നിലപാടാണ് സ്വീകരിക്കുന്നത്.പേരറിവാളന്റെ തുടർ ചികിത്സ കണക്കിലെടുത്താണിതെന്ന് ബന്ധപ്പെട്ട കേന്ദ്രങ്ങൾ പറയുന്നു. ഈയിടെ നളിനിക്കും 30 ദിവസത്തെ പരോൾ നൽകിയിരുന്നു. മൂന്ന് ദശാബ്ദക്കാലത്തോളം തടവിൽ കഴിയുന്ന കേസിലെ ഏഴ് പ്രതികളെയും വിട്ടയക്കണമെന്നാണ് തമിഴ്നാട് സർക്കാർ നിലപാട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.