രാജീവ് ഗാന്ധി ഫൗണ്ടേഷൻ ചൈനയിൽ നിന്നും പണം സ്വീകരിച്ചു -സ്മൃതി ഇറാനി
text_fieldsമുംബൈ: സോണിയാ ഗാന്ധിയുടെ നേതൃത്വത്തിലുള്ള രാജീവ് ഗാന്ധി ഫൗണ്ടേഷൻ ചൈനയിൽ നിന്നും പണം സ്വീകരിച്ചെന്ന ആരോപണവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. രാജീവ് ഗാന്ധി ഫൗണ്ടേഷനുവേണ്ടി സോണിയ ഗാന്ധി പണം വാങ്ങിയതിന് തെളിവുകളുണ്ടെന്നും അവർ വ്യക്തമാക്കി. തീരദേശ മഹാരാഷ്ട്രയിലെ ബി.ജെ.പി പ്രവർത്തകർക്കായി സംഘടിപ്പിച്ച വെർച്വൽ റാലിയിൽ സംസാരിക്കുകയായിരുന്നു അവർ.
രാജീവ് ഗാന്ധി ഫൗണ്ടേഷനിലേക്ക് വന്ന ഫണ്ട് സോണിയാ ഗാന്ധി എടുത്തിട്ടുണ്ട്. അവരുടെ കുടുംബത്തെ ആ പണം സഹായിച്ചിട്ടുമുണ്ട്. അന്നത്തെ പ്രധാനമന്ത്രി മൻമോഹൻ സിംഗ്, ഫൗണ്ടേഷന് 100 കോടി രൂപ ലഭിച്ചുവെന്ന് ഉറപ്പു വരുത്തിയതായും സ്മൃതി ഇറാനി ചൂണ്ടിക്കാട്ടി. ചൈനീസ് എംബസിയിൽ നിന്ന് കോൺഗ്രസ് സംഭാവന സ്വീകരിച്ചത് എന്തിനാണെന്ന് ഗാന്ധി കുടുംബം വ്യക്തമാക്കണം. -സ്മൃതി ഇറാനി കൂട്ടിച്ചേർത്തു.
പിഎം കെയേർസിൽ ചൈനീസ് കമ്പനികൾ കോടികൾ സംഭാവനയായി നല്കിയിട്ടുണ്ടെന്ന കോൺഗ്രസിെൻറ ആരോപണങ്ങൾക്ക് മറുപടി പറയുകയായിരുന്നു കേന്ദ്രമന്ത്രി. ചൈനീസ് ബഹിഷ്കരണമെന്ന പ്രചാരണം ശക്തമാവുേമ്പാൾ ഷവോമി, ഒപ്പോ, വാവേയ്, ടിക് ടോക് തുടങ്ങിയ കമ്പനികൾ കോവിഡ് പ്രതിരോധത്തിനായുള്ള പി.എം കെയ്ഴ്സ് ഫണ്ടിലേക്ക് സംഭാവന നൽകിയെന്നായിരുന്നു കോൺഗ്രസ് നേതാവ് മനു അഭിഷേക് സിങ്വി ആരോപിച്ചത്. മെയ് 20 വരെ 9,678 കോടിയാണ് പി.എം കെയ്ഴ്സ് ഫണ്ടിലേക്ക് സംഭാവനയായി ലഭിച്ചത്.
പി.എം കെയ്ഴേ്സ് ഫണ്ടിലേക്ക് വാവേയ് ഏഴ് കോടിയും ടിക് ടോക് 30 കോടിയും നൽകിയിട്ടുണ്ട്. 38 ശതമാനം ചൈനീസ് നിക്ഷേപമുള്ള പേടിഎം 100 കോടി രൂപയാണ് സംഭാവനയായി നൽകിയത്. ഷവോമി 15 കോടിയും ഒപ്പോ ഒരു കോടിയും ഫണ്ടിലേക്ക് നൽകിയിട്ടുണ്ടെന്ന് കോൺഗ്രസ് പുറത്തിറക്കിയ പ്രസ്താവനയിൽ വെളിപ്പെടുത്തുന്നു. സംഭാവന നൽകിയ കാര്യം ഷവോമി സ്ഥിരീകരിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.