രാജീവ്ഗാന്ധി വധക്കേസ്: നളിനി പരോൾ ഹരജി പിൻവലിച്ചു
text_fieldsചെന്നൈ: രാജീവ് ഗാന്ധി വധക്കേസിൽ തടവുശിക്ഷ അനുഭവിക്കുന്ന നളിനി മദ്രാസ് ഹൈകോടതിയിൽ ആറുമാസത്തെ പരോൾ ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജി പിൻവലിച്ചു. കേസിലെ ഏഴു പ്രതികളുടെ ജയിൽമോചന വിഷയത്തിൽ തമിഴ്നാട് സർക്കാറിന് തീരുമാനമെടുക്കാൻ അധികാരമുണ്ടെന്നും തീരുമാനം ഗവർണറെ അറിയിച്ച് തുടർ നടപടികൾ സ്വീകരിക്കാമെന്നും സുപ്രീംകോടതി ഉത്തരവിട്ട സാഹചര്യത്തിലാണ് നളിനി പരോൾ അപേക്ഷ പിൻവലിച്ചത്. പുതിയ സാഹചര്യം തമിഴ്നാട് സർക്കാർ നിയമവിദഗ്ധരുമായി ആലോചിച്ചുവരുകയാണ്.
പ്രതികളുടെ ജയിൽമോചന വിഷയത്തിൽ മുൻ മുഖ്യമന്ത്രി ജയലളിത തുടങ്ങിവെച്ച നടപടിക്രമം പൂർത്തീകരിക്കുകയെന്നത് സർക്കാറിെൻറ കടമയാണെന്ന് മന്ത്രിമാരും വ്യക്തമാക്കി. നളിനിയുടെ ഭർത്താവും കേസിലെ സഹതടവുകാരനുമായ മുരുകനും വെല്ലൂർ ജയിലിലാണുള്ളത്. ഇവരുടെ മകൾ അരിദ്ര ലണ്ടനിലാണ് താമസിക്കുന്നത്. അരിദ്രയുടെ വിവാഹ ചടങ്ങിൽ പെങ്കടുക്കുന്നതിനാണ് നളിനി പരോളിന് അപേക്ഷിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.