Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 July 2019 6:51 PM GMT Updated On
date_range 25 July 2019 6:51 PM GMTരാജീവ് വധക്കേസ് പ്രതി നളിനി പരോളിലിറങ്ങി
text_fieldsbookmark_border
ചെന്നൈ: രാജീവ്ഗാന്ധി വധക്കേസിൽ വെല്ലൂർ സെൻട്രൽ ജയിലിൽ ജീവപര്യന്തം തടവുശിക്ഷയന ുഭവിക്കുന്ന നളിനി ശ്രീഹരൻ മകളുടെ വിവാഹത്തിന് ഒരു മാസത്തെ പരോളിലിറങ്ങി. വ്യാഴാ ഴ്ച രാവിലെ പത്തോടെ മഞ്ഞ പട്ടുസാരി ധരിച്ച് ജയിലിൽനിന്നിറങ്ങിയ നളിനി ചെറു പുഞ്ചിര ിയോടെ മാധ്യമപ്രവർത്തകരെ അഭിവാദ്യം ചെയ്തു. കനത്ത സുരക്ഷയിൽ പൊലീസ് വാനിൽ വെല്ലൂർ കാട്പാടിയിലേക്കാണ് പോയത്. അവിടെ രംഗാപുരം പുലവർ നഗറിലെ ദ്രാവിഡ ഇയക്ക തമിഴർ പേരവൈ സംസ്ഥാന സെക്രട്ടറി സിംഗരായരുടെ വീട്ടിലാണ് താമസം.
അമ്മ പത്മാവതി, സഹോദരൻ ഭാഗ്യനാഥൻ, സഹോദരി കല്യാണി എന്നിവരാണ് വീട്ടിലുണ്ടാവുക. ലണ്ടനിൽ വൈദ്യപഠനം നടത്തുന്ന മകൾ ഹരിത്ര അടുത്തയാഴ്ച വിവാഹത്തിനായി എത്തും. നളിനിക്ക് 24 മണിക്കൂറും പൊലീസ് കാവലുണ്ടാകും. രാഷ്ട്രീയ നേതാക്കൾ, മാധ്യമ പ്രവർത്തകർ എന്നിവരുമായി സംസാരിക്കുന്നതിന് വിലക്കുണ്ട്. ജൂലൈ അഞ്ചിനാണ് മദ്രാസ് ഹൈകോടതി പരോളനുവദിച്ചത്. കോടതിയിൽ സ്വന്തമായാണ് വാദിച്ചത്.
1991 മുതൽ 28 വർഷമായി നളിനി ജയിലിലാണ്. കഴിഞ്ഞ വർഷം പിതാവ് ശങ്കരനാരായണെൻറ സംസ്കാര ചടങ്ങിനാണ് ഇതിന് മുമ്പ് ഒരു ദിവസത്തെ പരോൾ കിട്ടിയത്. രാജീവ്ഗാന്ധി വധക്കേസിൽ ഇതേ ജയിലിൽ തടവുശിക്ഷയനുഭവിക്കുന്ന മുരുകൻ എന്ന ശ്രീഹരനാണ് ഭർത്താവ്. ജയിലിലടക്കപ്പെടുേമ്പാൾ നളിനി ഗർഭിണിയായിരുന്നു. ചെങ്കൽപട്ട് ഗവ. ആശുപത്രിയിലാണ് മകളെ പ്രസവിച്ചത്. പിന്നീട് നാലുവർഷം മകൾ നളിനിക്കൊപ്പം ജയിലിൽ കഴിഞ്ഞു. 2005 മുതൽ ലണ്ടനിൽ ബന്ധുക്കളുടെ സംരക്ഷണത്തിൽ കഴിയുന്ന ഹരിത്രക്ക് ബ്രിട്ടീഷ് പൗരത്വമുണ്ട്.
സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ ഭരണഘടനയുടെ 161ാം വകുപ്പ് പ്രകാരം നളിനി ഉൾപ്പെടെ കേസിലെ ഏഴു പ്രതികളെ വിട്ടയക്കാമെന്ന തമിഴ്നാട് സർക്കാറിെൻറ ശിപാർശ ഗവർണറുടെ പരിഗണനയിലാണ്. നളിനിയുടെ വധശിക്ഷ സോണിയ ഗാന്ധിയുടെ ഇടപെടലിനെ തുടർന്നാണ് ജീവപര്യന്തമാക്കിയത്. രാജ്യത്ത് ഏറ്റവും കൂടുതൽ കാലം ജയിലിൽ കഴിഞ്ഞ വനിത തടവുകാരിയാണ് നളിനി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story