പേരറിവാളന് പിന്നാലെ ജാമ്യാപേക്ഷയുമായി നളിനി
text_fieldsചെന്നൈ: രാജീവ് ഗാന്ധി വധക്കേസിൽ പ്രതിയായ എ.ജി പേരറിവാളന് ജാമ്യം ലഭിച്ചതിന് പിന്നാലെ മദ്രാസ് ഹൈകോടതിയിൽ ജാമ്യാപേക്ഷ നൽകി പ്രതികളിലൊരാളായ എസ്. നളിനി. 30 വർഷത്തെ ജയിൽവാസത്തിന് ശേഷമാണ് പേരറിവാളന് കോടതി ജാമ്യം അനുവദിച്ചത്.
രാജീവ് വധക്കേസിലെ ഏഴ് പ്രതികളിൽ ഒരാളാണ് നളിനി. 2018ൽ നളിനി ഉൾപ്പെടെ പ്രതികളെ വിട്ടയക്കാൻ സംസ്ഥാന മന്ത്രിസഭ ശുപാർശ ചെയ്തിരുന്നെങ്കിലും ഫയൽ ഗവർണർ തീർപ്പാക്കിയിരുന്നില്ല.
കുറ്റവാളികൾക്ക് ജാമ്യം അനുവദിക്കാൻ ഹൈകോടതികൾക്ക് അധികാരം നൽകുന്ന നിയമ വ്യവസ്ഥ ഏതാണെന്ന് ഹരജി പരിഗണിക്കവെ മദ്രാസ് ഹൈകോടതി ചീഫ് ജസ്റ്റിസ് മുനീശ്വർ നാഥ് ഭണ്ഡാരി ചോദിച്ചു.
സുപ്രീം കോടതി ഉത്തരവ് പരമോന്നതമാണ്. ജാമ്യത്തിനായി നളിനിക്ക് സുപ്രീം കോടതിയെ സമീപിക്കാനാകുമെന്നും കോടതി പറഞ്ഞു. ദയാഹരജി പരിഗണിക്കുന്നതുവരെ പ്രതികൾക്ക് ജാമ്യം നൽകാമെന്ന് സുപ്രീം കോടതി വിധിയുണ്ടെന്ന് നളിനിയുടെ അഭിഭാഷകൻ എം. രാധാകൃഷ്ണൻ കോടതിയെ അറിയിച്ചു. താൻ അവകാശപ്പെട്ട സുപ്രീം കോടതി വിധി ഹാജരാക്കാൻ അഭിഭാഷകനോട് കോടതി ആവശ്യപ്പെട്ടു. തുടർന്ന് കേസ് പരിഗണിക്കുന്നത് കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.