രാജീവ് ഗാന്ധി വധക്കേസ്: പേരറിവാളെൻറ ഹരജി സുപ്രീംകോടതി അഞ്ചിന് പരിഗണിക്കും
text_fieldsചെന്നൈ: തെൻറ ജീവപര്യന്തം തടവുശിക്ഷ നിർത്തിെവക്കണമെന്ന രാജീവ് ഗാന്ധി വധക്കേസ് പ ്രതി പേരറിവാളൻ സമർപ്പിച്ച ഹരജി സുപ്രീംകോടതി ഫയലിൽ സ്വീകരിച്ചു. ബെൽറ്റ് ടൈംബോം ബിന് ആവശ്യമായ ബാറ്ററി താനാണ് വാങ്ങിക്കൊടുത്തതെന്ന കുറ്റം തെളിയിക്കാൻ പ്രോസിക്യ ൂഷന് കഴിഞ്ഞിട്ടില്ലെന്നും അതിനാൽ ശിക്ഷ നിർത്തിവെക്കണമെന്നുമാണ് പേരറിവാളൻ ഹര ജിയിൽ പറയുന്നത്.
ഇതിന്മേൽ സി.ബി.െഎയോടും കേന്ദ്ര സർക്കാറിനോടും വിശദീകരണം ആവശ്യപ്പെട്ട സുപ്രീംകോടതി സ്ഫോടക വസ്തുക്കൾ നിർമിച്ചതുമായി ബന്ധപ്പെട്ട സി.ബി.െഎ അന്വേഷണ റിപ്പോർട്ടിെൻറ പകർപ്പ് പേരറിവാളന് നൽകാനും ഉത്തരവിട്ടു. ’91 േമയ് 21നാണ് ശ്രീപെരുംപുത്തൂരിൽവെച്ച് മനുഷ്യബോംബാക്രമണത്തിൽ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്.
പ്രസ്തുത കേസിൽ മുരുകൻ, പേരറിവാളൻ, ശാന്തൻ, നളിനി എന്നിവരെ വധശിക്ഷക്ക് വിധിച്ചുവെങ്കിലും പിന്നീട് ജീവപര്യന്തമായി കുറച്ചു. രവിചന്ദ്രൻ, റോബർട്ട് പയസ്, ജയകുമാർ എന്നിവരാണ് മറ്റു പ്രതികൾ. ഏഴ് പ്രതികളും 28 വർഷമായി വെല്ലൂർ സെൻട്രൽ ജയിലിലാണ് കഴിയുന്നത്.
അതിനിടെ റോബർട്ട് പയസ് മദ്രാസ് ഹൈകോടതിയിൽ പരോൾ അപേക്ഷ സമർപിച്ചു. മകെൻറ വിവാഹാവശ്യവുമായി ബന്ധെപ്പട്ട് 30 ദിവസത്തെ പരോൾ അനുവദിക്കണമെന്നാണ് ആവശ്യം. റോബർട്ട് പയസ് ഇതാദ്യമായാണ് പരോൾ അപേക്ഷ സമർപ്പിച്ചത്. നവംബർ നാലിനകം തമിഴ്നാട് സർക്കാർ നിലപാട് അറിയിക്കണമെന്ന് ഹൈകോടതി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.