രാജീവ് ഗാന്ധി വധക്കേസ്: പ്രതികളുടെ ദയാഹരജി ഗവർണർ പരിഗണിക്കണമെന്ന് സുപ്രീംകോടതി
text_fieldsന്യൂഡൽഹി: രാജീവ് ഗാന്ധി വധക്കേസിൽ എ.ജി. പേരറിവാളെൻറ ദയാഹരജി പരിഗണിച്ച് ഉചിത നടപടി സ്വീകരിക്കാൻ തമിഴ്നാട് ഗവർണറോട് സുപ്രീംകോടതി ആവശ്യപ്പെട്ടു.
രാജീവ് വധക്കേസിലെ ഏഴു പ്രതികളെ വിട്ടയക്കാനുള്ള തമിഴ്നാട് സർക്കാറിെൻറ നീക്കത്തിനെതിരെ കേന്ദ്രം നൽകിയ അപേക്ഷ തീർപ്പാക്കിയാണ് ജസ്റ്റിസുമാരായ രഞ്ജൻ ഗൊഗോയി, നവീൻ സിൻഹ, കെ.എം. ജോസഫ് എന്നിവർ ഉൾപ്പെട്ട ബെഞ്ചിെൻറ നിർദേശം.
രാജീവ് വധക്കേസിലെ പ്രതികളെ ശിക്ഷയിൽനിന്ന് ഒഴിവാക്കുന്നത് അപകടകരമായ കീഴ്വഴക്കം ഉണ്ടാക്കുമെന്ന് കേന്ദ്രം ഒരു മാസം മുമ്പ് സുപ്രീംകോടതിയിൽ ബോധിപ്പിച്ചിരുന്നു. അന്താരാഷ്ട്ര പ്രത്യാഘാതങ്ങൾക്കും ഇടയാക്കും. ഒരു മുൻ പ്രധാനമന്ത്രിയെ ദാരുണമായ രീതിയിൽ വധിച്ച കേസാണിത്. വിദേശ ഭീകരസംഘടന ആസൂത്രിതമായി നടപ്പാക്കിയതാണ് വധം.
2015 ഡിസംബർ 30ന് തമിഴ്നാട് ഗവർണർക്ക് നൽകിയ ദയാഹരജിയിൽ ഇനിയും തീരുമാനമൊന്നും എടുത്തിട്ടില്ലെന്ന് പേരറിവാളൻ കഴിഞ്ഞ 20ന് കോടതിയിൽ പരാതിപ്പെട്ടിരുന്നു. രാജീവിനെ വധിച്ച ബെൽറ്റ് ബോംബിൽ ഉപയോഗിച്ചുവെന്ന് പറയുന്ന ഒമ്പത് വോൾട്ടിെൻറ ബാറ്ററി നൽകിയത് പേരറിവാളനാണ് എന്നാണ് കേസന്വേഷകരുടെ വാദം.
47കാരനായ താൻ ഇതിനകം 24 വർഷം തടവുശിക്ഷ അനുഭവിച്ചു കഴിഞ്ഞതായി പേരറിവാളൻ ചൂണ്ടിക്കാട്ടി. ജയിൽ ചട്ടപ്രകാരം ജീവപര്യന്തം പരമാവധി 20 വർഷമാണ്. അതുകഴിഞ്ഞാൽ തടവുകാരനെ വിട്ടയക്കുന്ന കാര്യം പരിഗണിക്കണമെന്നും അപേക്ഷയിൽ ചൂണ്ടിക്കാട്ടി.
പ്രതികളുടെ വധശിക്ഷ നേരത്തെ സുപ്രീംകോടതി ജീവപര്യന്തമാക്കി കുറച്ചിരുന്നു. 2014ലാണ് തമിഴ്നാട് സർക്കാർ േകസിലെ മുഴുവൻ തടവുകാരെയും വിട്ടയക്കാൻ തീരുമാനിച്ചത്. ഭരണഘടനയുടെ 161-ാം അനുഛേദ പ്രകാരം സംസ്ഥാനങ്ങള്‍ക്കുള്ള അധികാരം ഉപയോഗിച്ചാണ് എല്ലാ പ്രതികളേയും വിട്ടയക്കാനുള്ള തീരുമാനമെടുത്തത്.ഇതിനെ ചോദ്യംചെയ്ത് കേന്ദ്രസർക്കാർ 2014 ഫെബ്രുവരി 19ന് സുപ്രീംകോടതിയെ സമീപിച്ചു. സി.ബി.െഎ അന്വേഷിച്ച കേസിലെ പ്രതികളുടെ ജീവപര്യന്തം തടവുശിക്ഷ ഏകപക്ഷീയമായി വെട്ടിക്കുറക്കാൻ സംസ്ഥാന സർക്കാറിന് അധികാരമില്ലെന്നായിരുന്നു വാദം.
2016 മാർച്ച് രണ്ടിന് വീണ്ടും തമിഴ്നാട് കേന്ദ്രത്തിന് കത്തയച്ചു. 24 വർഷത്തെ തടവുശിക്ഷ പൂർത്തിയാക്കിയ സാഹചര്യത്തിൽ പ്രതികളുടെ അേപക്ഷ കണക്കിലെടുത്ത് വിട്ടയക്കണമെന്നാണ് ഇതിലാവശ്യപ്പെട്ടത്. തമിഴ്നാട് ജയിലിൽ കഴിയുന്ന ഏഴു പ്രതികളെ വിട്ടയക്കാനാകില്ലെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ അറിയിച്ചു. പ്രധാനമന്ത്രിയെ വധിച്ച കേസിലാണ് ഇവർ പിടിയിലായതെന്ന് കേന്ദ്രസർക്കാർ കോടതി ചൂണ്ടിക്കാട്ടി. കേന്ദ്ര ഏജന്‍സികള്‍ അന്വേഷിച്ച ഒരു കേസില്‍ സംസ്ഥാന സര്‍ക്കാരിന് തീരുമാനമെടുക്കാനാവില്ലെന്നായിരുന്നു കേന്ദ്രത്തിെൻറ മറ്റൊരു വാദം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.