രാജീവ് കുമാർ മുഖ്യതെരഞ്ഞെടുപ്പ് കമീഷണർ
text_fieldsന്യൂഡൽഹി: രാജ്യത്തെ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറായി രാജീവ് കുമാറിനെ നിയമിച്ചു. നിലവിൽ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറായ സുശീൽ ചന്ദ്ര മേയ് 14ന് വിരമിക്കുന്ന ഒഴിവിലാണ് നിയമനം. 15ന് രാജീവ് കുമാർ ചുമതലയേൽക്കുമെന്ന് നിയമ മന്ത്രാലയം അറിയിച്ചു. രാഷ്ട്രപതിക്കാണ് മുഖ്യതെരഞ്ഞെടുപ്പ് കമീഷണറെ നിയമിക്കുന്നതിനുള്ള അധികാരം.
1984 ബിഹാർ/ഝാർഖണ്ഡ് കേഡർ ഐ.എസ്.എസുകാരനായ രാജീവ് കുമാർ നിലവിലെ തെരഞ്ഞെടുപ്പ് കമീഷണറാണ്. പബ്ലിക് എന്റർപ്രൈസസ് സെലക്ഷൻ ബോർഡ് (പി.ഇ.എസ്.ബി) ചെയർമാനായിരിക്കെ 2020 സെപ്റ്റംബർ ഒന്നിനായിരുന്നു ഇദ്ദേഹം തെരഞ്ഞെടുപ്പ് കമീഷണറയി നിയമിക്കപ്പെടുന്നത്. 2025 ഫെബ്രുവരിയിൽ വിരമിക്കും. 2024ൽ നടക്കാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പും വിവിധ സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പുകളും ഇദ്ദേഹത്തിന്റെ മേൽനോട്ടത്തിലായിരിക്കും നടക്കുക.
1960 ഫെബ്രുവരി 19നാണ് ജനനം. ആർ.ബി.ഐ സെൻട്രൽ ബോർഡ് ഡയറക്ടർ, നബാർഡ്, സാമ്പത്തിക രഹസ്യാന്വേഷണ കൗൺസിൽ (ഇ.ഐ.സി), സിവിൽ സർവിസ് ബോർഡ് എന്നിവയിൽ അംഗമായി പ്രവർത്തിച്ച രാജീവ് കുമാറിന് ഭരണ നിർവഹണ രംഗത്ത് 37 വർഷത്തെ സേവന പരിചയമുണ്ട്. ദേശീയ പെൻഷൻ പദ്ധതി (എൻ.പി.എസ്) രാജീവിന്റെ മേൽനോട്ടത്തിലാണ് നടപ്പിലാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.