രാജീവ് വധക്കേസ്: തമിഴ്നാട് സർക്കാർ നിലപാടിനോട് വിയോജിച്ച് കോൺഗ്രസ്
text_fieldsചെന്നൈ: രാജീവ് ഗാന്ധി വധക്കേസിൽ തടവിൽ കഴിയുന്ന ഏഴു പ്രതികളെ മോചിപ്പിക്കണമെന്ന തമിഴ്നാട് സർക്കാർ നിലപാടിനോട് വിയോജിച്ച് തമിഴ്നാട് സംസ്ഥാന കോൺഗ്രസ്. തടവുകാരെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ രാഷ്ട്രപതിക്ക് കത്തയച്ച സാഹചര്യത്തിലാണ് മുഖ്യ ഘടകകക്ഷിയായ കോൺഗ്രസ് നിലപാട് വ്യക്തമാക്കിയത്.
രാഷ്ട്രീയ സമ്മർദത്തിലൂടെ തടവുകാരെ വിട്ടയക്കാൻ പാടില്ലെന്നും നീതിപീഠങ്ങളാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടതെന്നും തമിഴ്നാട് പി.സി.സി അധ്യക്ഷൻ കെ.എസ്. അഴഗിരി പ്രസ്താവിച്ചു. ദശാബ്ദങ്ങളായി തടവിൽ കഴിയുന്നത് 'തമിഴർ' ആണെന്നത് ജയിൽ മോചനത്തിന് മാനദണ്ഡമാക്കുന്നത് ദൗർഭാഗ്യകരമാെണന്നും നിലവിൽ 20ലധികം വർഷമായി നൂറിലധികം തമിഴർ വിവിധ ജയിലുകളിൽ കഴിയുന്നുണ്ടെന്നും അഴഗിരി ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.