രാജീവ് ത്യാഗിയുടെ മരണം: സംബിത് പത്രയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യം
text_fieldsന്യൂഡൽഹി: കോൺഗ്രസ് ദേശീയ വക്താവ് രാജീവ് ത്യാഗിയുടെ മരണവുമായി ബന്ധപ്പെട്ട് ബി.ജെ.പി നേതാവ് സംബിത് പത്രയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യമുയരുന്നു. ചാനൽ ചർച്ചക്കിടെ രൂക്ഷമായ ഭാഷയിൽ ത്യാഗിയെ വ്യക്തിപരമായി സംബിത് പത്ര ആേക്ഷപിച്ചിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് ത്യാഗി ഹൃദയാഘാതം കാരണം മരണത്തിന് കീഴടങ്ങിയത്. പത്രയുടെ വിഷമയമായ വാക്കുകൾ അസ്വസ്ഥമാക്കിയതിനെ തുടർന്ന് ത്യാഗി ശാരീരിക വിഷമതകൾ കാട്ടുന്നത് ചാനൽ ലൈവ് ചർച്ചക്കിടെ വ്യക്തമായിരുന്നു.
52കാരനായ ത്യാഗിയുടെ അകാലവിയോഗത്തോടെ സാമൂഹികമാധ്യമങ്ങളിൽ പത്രക്കെതിരെ രോഷം നിറയുകയാണ്. 'അറസ്റ്റ് സംബിത് പത്ര' എന്ന ഹാഷ്ടാഗ് ട്വിറ്ററിൽ ട്രെൻഡിങ്ങാണിേപ്പാൾ. കോൺഗ്രസും ഈ ആവശ്യമുന്നയിച്ച് രംഗത്തെത്തിയിട്ടുണ്ട്.
Just a few minutes before Rajiv Tyagi ji had a heart attack & passed away, BJP's vile b*st*rd Sambit Patra was personally attacking him using the most horrific language.
— Saket Gokhale (@SaketGokhale) August 12, 2020
Do NOT ever forget this. NEVER! pic.twitter.com/bV55e1yBCq
ബുധനാഴ്ച വൈകീട്ട് അഞ്ചിന് ആജ്തക് ടി.വിയിൽ നടന്ന ചർച്ചയിൽ പ്രത്യക്ഷപ്പെട്ട് നിമിഷങ്ങൾക്ക് ശേഷമായിരുന്നു ത്യാഗിയുടെ മരണം. നെഞ്ചുവേദന വന്ന് കുഴഞ്ഞുവീണ അദ്ദേഹത്തെ ഉടൻ യശോദ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബംഗളൂരുവിൽ കഴിഞ്ഞ ദിവസമുണ്ടായ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ടായിരുന്നു ആജ്തകിലെ ചർച്ച.
ചർച്ചയിക്കിടെ ത്യാഗിയെ സംബിത് പത്ര ഒറ്റുകാരൻ എന്ന് പലതവണ വിളിക്കുന്നുണ്ട്. 'നമ്മുടെ സ്വന്തം ജയ്ചന്ദുമാർ (ഒറ്റുകാർ) ആണ് വീടുകൾ കൊള്ളയടിച്ചത്. അദ്ദേഹം അവരുടെ പേര് പറയാൻ മടിക്കുകയാണ്. അവിടെ അവർ വീടുകൾ കത്തിക്കുേമ്പാൾ ഇവിടെ ഒറ്റുകാരൻ അവരുടെ പേര് പറയാൻ മടിക്കുന്നു. തിലകം ചാർത്തിയതുകൊണ്ടുമാത്രം നിങ്ങൾ യഥാർഥ ഹിന്ദുവായിത്തീരില്ല' -ചർച്ചക്കിടെ ത്യാഗിക്കെതിരെ പത്ര ഉറഞ്ഞുതുള്ളി. വ്യക്തിപരമായി ആക്രമിച്ചിട്ടും അയാളുടെ കുറ്റെപ്പടുത്തലിെനതിരെ ചർച്ചയിൽ ത്യാഗി കാര്യമായി പ്രതികരിച്ചതുമില്ല. തുടർന്നാണ് ചർച്ച കഴിഞ്ഞതിനുപിന്നാലെ അദ്ദേഹം കുഴഞ്ഞുവീണത്.
#RajivTyagi started feeling unwell during TV Debate, it's clearly showing but still comment's like "Jaychand" "Fake Hindu" didn't stop from Patra's side.....he continues 😡😡#BoycottTVdebates#ArrestSambitPatra @manojkjhadu pic.twitter.com/iNaG1rwNiE
— Praveen Singh (@Praveen23499) August 13, 2020
സംബിത് പത്രക്കെതിരെ കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജേവാല കടുത്ത രീതിയിൽ പ്രതികരിച്ചു. 'സമചിത്തരും ലളിത ചിന്താഗതിക്കാരുമായ ആളുകളെ കൊല്ലുന്ന വിഷംതുപ്പുന്ന വക്താക്കളും വിഷമയമായ ചർച്ചകളും ഏതുകാലംവരെ തുടരും? ഇത്തരം ചർച്ചകളിലൂടെ ടി.വി ചാനലുകൾ ടി.ആർ.പി ബിസിനസ് നടത്തുന്നതും ഏതുകാലംവരെ ഉണ്ടാകും? രാജ്യത്തിെൻറ ആത്മാവിൽ സാമുദായിക വിഭജനത്തിെൻറ അജണ്ടയുമായി വിഷം നിറക്കുന്നത് എപ്പോഴാണിവർ നിർത്തുക.' -സുർജേവാല ട്വീറ്റ് ചെയ്തു.
ത്യാഗിയുടെ മരണത്തിൽ അനുശോചിച്ച് പത്ര ട്വീറ്റ് ചെയ്തിരുന്നു. 'എെൻറ സുഹൃത്ത് സംബിത് പത്ര നമ്മെ വിട്ടുപോയി എന്നത് വിശ്വസിക്കാനാവുന്നില്ല. അഞ്ചുമണിക്ക് അദ്ദേഹം എന്നോടൊപ്പം ടി.വി ചാനലിൽ ചർച്ചക്ക് ഉണ്ടായിരുന്നു. ജീവിതം അനിശ്ചിതമാണ്.'-ഇതായിരുന്നു പത്രയുടെ ട്വീറ്റ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.