കോവിഡ് കർഫ്യൂ ലംഘിച്ച് നടുറോഡിൽ യുവതിയുടെ ഡാൻസ്; നടപടി
text_fieldsരാജ്കോട്ട്: കർഫ്യൂ ലംഘിച്ച് റോഡിന് നടുവിൽ വെച്ച് ഡാൻസ് വിഡിയോ റെക്കോർഡ് ചെയ്ത യുവതിക്കെതിരെ നടപടി. ഗുജറാത്തിലെ രാജ്കോട്ടിലാണ് സംഭവം നടന്നത്. ഇവന്‍റ് മാനേജ്മെന്റ് ബിസിനസുകാരിയായ പായൽബ എന്ന പ്രിഷ റാത്തോഡിനെതിരെയാണ് (25) കോവിഡ് മാനദണ്ഡം ലംഘിച്ചതിന് സിറ്റി പൊലീസ് കേസെടുത്തത്.
ഇംഗ്ലീഷ് ഗാനത്തിന് ചുവടുവെച്ച് യുവതി റെക്കോർഡ് ചെയ്ത വിഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെക്കുകയും പിന്നാലെ വൈറലാവുകയും ചെയ്തിരുന്നു. ഏപ്രിൽ 12ന് രാത്രി 11 മണിക്ക് മഹിള കോളജ് അണ്ടർപാസിന് സമീപത്തു വെച്ചാണ് വിഡിയോ പകർത്തിയതെന്ന് പൊലീസ് പറയുന്നു. യുവതിക്ക് നിരവധി ഫോളോവേഴ്സുള്ള ഇൻസ്റ്റഗ്രാമിലാണ് വിഡിയോ ആദ്യമായി പങ്കുവെച്ചത്. യുവതിയുടെ സമൂഹ മാധ്യമ അക്കൗണ്ടുകൾ പരിശോധിച്ചപ്പോൾ അത്തരത്തിലുള്ള നിരവധി വിഡിയോകളാണ് കണ്ടെത്തിയതെന്നും പൊലീസ് വ്യക്തമാക്കുന്നു.
നടിപടിയെടുത്തതോടെ തന്‍റെ പ്രവർത്തിയിൽ ക്ഷമ ചോദിച്ചുകൊണ്ട് പ്രിഷ റാത്തോഡ് മറ്റൊരു വിഡിയോ പോസ്റ്റ് ചെയ്തിരുന്നു. തന്‍റെ തെറ്റ് മനസിലാക്കി ഡാൻസ് വിഡിയോ നീക്കം ചെയ്തിട്ടുണ്ടെന്നും ചിലയാളുകൾ ചേർന്ന് അത് വൈറലാക്കുകയായിരുന്നുവെന്നും എല്ലാവരും സർക്കാരിന്‍റെ നിയമങ്ങൾ പാലിക്കണമെന്നും പ്രിഷ റാത്തോഡ് വിഡിയോയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.