രാഷ്ട്രപതി തെരഞ്ഞെടുപ്പ്: കേന്ദ്ര മന്ത്രിമാർ സോണിയയെ കണ്ടു; വൈകീട്ട് യെച്ചൂരിെയ സന്ദർശിക്കും
text_fieldsന്യൂഡൽഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ സ്ഥാനാർഥി നിർണയ ചർച്ചകൾക്കായി ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങും നഗര വികസന വകുപ്പ് മന്ത്രി വെങ്കയ്യ നായിഡുവും കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ കണ്ടു. രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പൊതു സമ്മതനായ വ്യക്തിയെ സ്ഥാനാർഥിയാക്കുന്നതിനു വേണ്ടിയുള്ള ചർച്ചക്കാണ് കൂടിക്കാഴ്ച നടത്തിയത്. രാഷ്ട്രപതി സ്ഥാനാർഥിയെ കുറിച്ച് ഭരണ പക്ഷത്തിെൻറ താത്പര്യം മന്ത്രിമാർ സോണിയാ ഗാന്ധിക്ക് മുന്നിൽ പ്രകടിപ്പിച്ചില്ല. കൂടിക്കാഴ്ച 30 മിനുട്ട് നീണ്ടു.
ബി.ജെ.പി നേതൃത്വം അവരുടെ രാഷ്ട്രപതി സ്ഥാനാർഥിയെ കുറിച്ച് ഒന്നും പറഞ്ഞിെല്ലന്നും തങ്ങളുടെ താത്പര്യം അേന്വഷിക്കുക മാത്രമാണ് ചെയ്തതെന്നും ഗുലാം നബി ആസാദ് പറഞ്ഞു. ഇന്ന് വൈകീട്ട് 3.15ന് രാജ് നാഥ് സിങ്ങും വെങ്കയ്യനായിഡുവും സീതാറാം യെച്ചൂരിയെ സന്ദർശിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.