രാജ്യത്തിൻെറ ആത്മാഭിമാനത്തിൽ വിട്ടുവീഴ്ചയില്ല -രാജ്നാഥ് സിങ്
text_fieldsന്യൂഡൽഹി: ഇന്ത്യയുടെ ആത്മാഭിമാനത്തിൻെറ കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. ഇന്ത്യയിൽ രണ്ട് ഭരണഘടന ഉണ്ടായിരുന്നു. അതുകൊണ്ടാണ് ആർട്ടിക്കൾ 370 റദ്ദാക്കിയത്. സർക്കാറുണ്ടാക്കുക മാത്രമല്ല രാജ്യത്തെ ശാക്തീകരിക്കുക കൂടി ബി.ജെ.പിയുടെ ലക്ഷ്യമാണെന്നും രാജ്നാഥ് സിങ് പറഞ്ഞു. പാക് അധീന കശ്മീരിനെ കുറിച്ച് മാത്രമേ ഇനി പാകിസ്താനുമായി ചർച്ച നടത്തു എന്നും അദ്ദേഹം വ്യക്തമാക്കി.
രാഷ്ട്രത്തിൻെറയും ജമ്മുകശ്മീരിൻെറയും വികസനമാണ് മോദി സർക്കാറിൻെറ ലക്ഷ്യം. സമൂഹത്തെ മുസ്ലിംകളെന്നും ഹിന്ദുക്കളെന്നും മോദി സർക്കാർ വിഭജിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ബാലാകോട്ടിനേക്കാളും വലിയ ആക്രമണത്തിന് ഇന്ത്യ പദ്ധതിയിടുകയാണെന്ന് പാക് പ്രധാനമന്ത്രി ആരോപിച്ചിരുന്നു. ഇതിലൂടെ പാകിസ്താനിലെ തീവ്രവാദ ക്യാമ്പുകൾ ഇന്ത്യ നശിപ്പിച്ചുവെന്നത് പാക് പ്രധാനമന്ത്രി സമ്മതിക്കുകയാണ് ചെയ്യുകയാണ് ചെയ്തതെന്നും രാജ്നാഥ് സിങ് പറഞ്ഞു.
തീവ്രവാദം അവസാനിപ്പിച്ചാൽ മാത്രം പാകിസ്താനുമായി ചർച്ച നടത്തും. ഇന്ത്യക്കെതിരെ നിരന്തരമായി പാകിസ്താൻ ആരോപണം ഉന്നയിക്കുകയാണെന്നും രാജ്നാഥ് സിങ് കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.