രണ്ടു ദിവസത്തെ സന്ദർശനത്തിനായി രാജ്നാഥ്സിങ് ശ്രീനഗറിലെത്തി
text_fieldsശ്രീനഗർ: കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ്സിങ് ശ്രീനഗറിലെത്തി. സുരക്ഷ ക്രമീകരണങ്ങൾ പരിശോധിക്കുന്നതിനായി സർക്കാർ ഉന്നതതല സംഘത്തോടൊപ്പമാണ് ദ്വിദിന സന്ദർശനത്തിനായി മന്ത്രി എത്തിയത്. കേന്ദ്ര ആഭ്യന്തര സെക്രട്ടറി രാജീവ് ഗൗബ, ജമ്മു കശ്മീർ ആഭ്യന്തര ജോ.സെക്രട്ടറി ഗ്യാനേഷ് കുമാർ, കേന്ദ്ര മന്ത്രി ജിതേന്ദ്ര സിങ് എന്നിവർ അദ്ദേഹത്തെ അനുഗമിച്ചു.
വെടിനിർത്തൽ ലംഘനം, അതിർത്തിക്കിപ്പുറത്തേക്കുള്ള വെടിവെപ്പ്, ഭീകരവാദികളുടെ നുഴഞ്ഞു കയറ്റം, സുരക്ഷാസേനക്കെതിരെയുള്ള ആക്രമണം, കല്ലേറ് തുടങ്ങി വിവിധ പ്രശ്നങ്ങൾക്കിടയിലാണ് ആഭ്യന്തരമന്ത്രിയുടെ സന്ദർശനം. കല്ലേറിനെ തുടർന്ന് റോഡിനു പുറത്തേക്ക് വാഹനം തെന്നി വീണ് 19 സി.ആർ.പി.എഫ് സേനാംഗങ്ങൾക്ക് കഴിഞ്ഞ മാസം പരിക്കേറ്റിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.