300 മൊബൈൽ ഫോണുകൾ ഉപയോഗിച്ചത് മരങ്ങളാണോ? പ്രതിപക്ഷത്തിനെതിരെ ആഭ്യന്തരമന്ത്രി
text_fieldsന്യൂഡൽഹി: ബാലക്കോട്ട് വ്യോമാക്രമണത്തിൽ പ്രതിപക്ഷത്തിെൻറ ആരോപണങ്ങൾക്കെതിരെ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. വ്യോമാക്രമണം നടക്കുേമ്പാൾ ജെയ്ശെ ക്യാമ്പിൽ 300 മൊബൈൽ ഫോണുകൾ ആക്ടീവായിരുന്നെന്ന നാഷണൽ ട െക്നിക്കൽ റിസേർച്ച് ഒാർഗനൈസേഷെൻറ റിപ്പോർട്ട് അംഗീകരിക്കാൻ പ്രതിപക്ഷം തയാറാവുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
എൻ.ടി.ആർ.ഒ വിശ്വസിക്കാൻ കഴിയുന്ന ഒരു ഏജൻസിയാണ്. ആക്രമണം നടക്കുേമ്പാൾ 300 മൊബൈൽ ഫോണുകൾ ജെയ്ശെ ക്യാമ്പിൽ പ്രവർത്തിച്ചിരുന്നു. ഇത്തരമൊരു സാഹചര്യത്തിൽ എത്ര പേരാണ് വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതെന്ന് പ്രത്യേകം വ്യക്തമാക്കേണ്ട ആവശ്യമില്ലെന്ന് രാജ് നാഥ് സിങ് പറഞ്ഞു.
വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കണക്ക് വ്യക്തമാക്കാനാവില്ലെന്ന് പ്രതിരോധ മന്ത്രി നിർമലാ സീതാരാമൻ വ്യക്തമാക്കിയിരുന്നു. തെരഞ്ഞെടുപ്പും വ്യോമ ആക്രണണവും തമ്മിൽ ബന്ധമില്ലെന്നും അവർ പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.