തേജസ് പോർവിമാനം പറത്തി രാജ്നാഥ് സിങ് VIDEO
text_fieldsബംഗളൂരു: പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ഇന്ത്യ സ്വന്തമായി വികസിപ്പിച്ച ലഘു പോർവിമാനമായ തേജസ് പറത്തി. രാവിലെ ഒമ്പതിന് ബംഗളൂരുവിലെ എച്ച്.എ.എൽ വിമാനത്താവളത്തിൽ നിന്നാണ് വ്യോമസേന പൈലറ്റിനൊപ്പം ഇരട്ട സീറ്റുള്ള തേജസ് വിമാനം രാജ്നാഥ് സിങ് പറത്തിയത്.
ഇന്ത്യയുടെ ലഘു പോർവിമാന (എൽ.സി.എ) നിർമാണ പദ്ധതിക്കുള്ള പിന്തുണയായാണ് പ്രതിരോധ മന്ത്രി തേജസിലേറിയത്. എൽ.സി.എ തേജസ് പറപ്പിച്ച ആദ്യ പ്രതിരോധ മന്ത്രിയാണ് രാജ്നാഥ് സിങ്.
ഡി.ആർ.ഡി.ഒ വികസിപ്പിച്ച് എച്ച്.എ.എൽ നിർമിച്ച പോർവിമാനമാണ് തേജസ്. ലഘുപോർവിമാനമായ തേജസിെൻറ അറസ്റ്റഡ് ലാൻഡിങ് കഴിഞ്ഞദിവസം വിജയകരമായി നടന്നിരുന്നു. േഗാവയിലെ നാവികസേനാ പരിശീലന കേന്ദ്രമായ ഐ.എൻ.എസ് ഹംസയിലാണ് തേജസ് അറസ്റ്റഡ് ലാൻഡിങ് നടത്തിയത്.
#WATCH Defence Minister Rajnath Singh flies in Light Combat Aircraft (LCA) Tejas, in Bengaluru. #Karnataka pic.twitter.com/LTyJvP61bH
— ANI (@ANI) September 19, 2019
2016 ജൂലൈ ഒന്നിനാണ് വ്യോമസേനയുടെ ൈഫ്ലയിങ് ഡാഗേഴ്സ് സ്ക്വാൻഡ്രനിെൻറ ഭാഗമാകുന്നത്. നിലവിൽ 14 തേജസ് വിമാനമാണ് വ്യോമസേനയുടെ കൈവശമുള്ളത്. നാലെണ്ണം കൂടി വ്യോമസേന ഏറ്റെടുത്തെങ്കിലും അത് എച്ച്.എ.എല്ലിെൻറ കൈവശം തന്നെയാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.