Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightചരിത്ര ദിനമെന്ന്​...

ചരിത്ര ദിനമെന്ന്​ രാജ്​നാഥ്​സിങ്​; ആദ്യ റഫാൽ വിമാനം കൈമാറി

text_fields
bookmark_border
rajnath-singh
cancel

ന്യൂഡൽഹി: കരാർ പ്രകാരമുള്ള ആദ്യ റഫാൽ വിമാനം ഇന്ത്യക്ക്​ കൈമാറി. നിർമാതാക്കളായ ദസോ ഏവിയേഷനാണ്​ വിമാനം കൈമാറിയത്​. കരാർ പ്രകാരം 36 വിമാനങ്ങളാണ്​ ​ഫ്രാൻസ്​ ഇന്ത്യക്ക്​ നൽകുക. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്​നാഥ്​ സിങ്ങാണ്​ വിമാനം ഏറ്റുവാങ്ങിയത്​.

ഇന്ത്യൻ വ്യോമസേനയെ സംബന്ധിച്ചിടത്തോളം ചരിത്ര ദിനമാണിതെന്ന് രാജ്​നാഥ്​​ സിങ്​ പറഞ്ഞു. കൃത്യമായ സമയത്ത്​ വിമാനം കൈമാറിയതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം വ്യക്​തമാക്കി. ഒരു വിമാനം കൈമാറിയെങ്കിലും ബാക്കിയുള്ളവ 2020 മെയ്​ മാസത്തിനുള്ളിൽ മാത്രമേ നൽകു.

ദസ്​റ ആഘോഷങ്ങളുടെ ഭാഗമായി പൂജകൾക്ക്​ ശേഷമാണ്​ വിമാനം ഏറ്റുവാങ്ങിയത്​. ഫ്രഞ്ച്​ പൈലറ്റ്​ പറത്തുന്ന വിമാനത്തിൽ അൽപ ദൂരം രാജ്​നാഥ്​ സിങ്​ സഞ്ചരിക്കുകയും ചെയ്യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rajnath singindia newsRafal
News Summary - Rajnath Singh Receives First Rafale Jet in France-India news
Next Story