പാർലമെൻറിൽ പ്രതിപക്ഷ ബഹളം; ലോക്സഭ ഇന്നത്തേക്ക് പിരിഞ്ഞു
text_fieldsന്യുഡൽഹി: പാർലമെൻറിൽ ബജറ്റ് സമ്മേളനം ബഹളം മൂലം ലോക്സഭ ഇന്നത്തേക്ക് പിരിഞ്ഞു. രാജ്യസഭ ഉച്ച വരെ നിർത്തിവെച്ചു. പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ്, ആന്ധ്രപ്രദേശിെൻറ പ്രത്യേക പാക്കേജ് തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ച് പ്രതിപക്ഷം ബഹളം തുടർന്നതോടെയാണ് ലോക് സഭ പിരിയുകയും രാജ്യ സഭ രണ്ടുമണി വരെ നിർത്തിെവക്കുകയും ചെയ്തത്.
തൃണമൂൽ കോൺഗ്രസും ഇടത് എം.പിമാരും പി.എൻ.ബി തട്ടിപ്പ് ഉന്നയിച്ച് ഭരണപക്ഷത്തിനെതിരെ മുദ്രാവാക്യം മുഴക്കിയപ്പോൾ, ടി.ഡി.പി എം.എൽ.എമാർ ആന്ധ്രയുടെ പ്രത്യേക പദവിക്കായാണ് മുദ്രാവാക്യം മുഴക്കിയത്. ഗുലാം നബി ആസാദ്, നരേഷ് അഗർവാൾ, ഡി. രാജ എന്നിവർ ചർച്ചക്ക് നോട്ടീസ് നൽകി. എന്നാൽ, കാർത്തി ചിദംബരത്തിനെതിരായ ആരോപണങ്ങൾ ഉന്നയിച്ച് പ്രതിപക്ഷ ആരോപണങ്ങളെ എതിർക്കാനാണ് ഭരണപക്ഷം ശ്രമിച്ചത്. ഇത് പ്രതിപക്ഷത്തെ കൂടുതൽ പ്രകോപിതരാക്കി.
ബഹളംവെക്കരുതെന്നും ചർച്ചകളാകാമെന്നുമുള്ള രാജ്യസഭാധ്യക്ഷൻ വെങ്കയ്യ നായിഡുവിെൻറ നിർദേശങ്ങളൊന്നും പ്രതിപക്ഷം ചെവിക്കൊണ്ടില്ല.
നേരത്തെ സഭ േചർന്നയുടൻ ബഹളവുമായി രംഗത്തെത്തിയ പ്രതിപക്ഷത്തെ ശാന്തരാക്കാൻ സാധിക്കാത്തതിനെ തുടർന്ന് രാജ്യ സഭ നിർത്തിവെക്കുകയും പിന്നീട് 11.20ന് വീണ്ടും ചേരുകയുമായിരുന്നു. അപ്പോഴും ബഹളം തുടർന്നതിനാലാണ് രണ്ടു മണി വരെ നിർത്തിവെച്ചത്. ആന്ധ്രയുടെ പ്രത്യേക പദവി ആവശ്യപ്പെട്ട് ലോക് സഭയിലും ബഹളം തുടർന്നതിനാൽ ഇന്നത്തേക്ക് പിരിയുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.