മാർച്ച് 14 മുതൽ രാജ്യസഭയും ലോക്സഭയും ഒരേ സമയം പ്രവർത്തിക്കും
text_fieldsന്യൂഡൽഹി: ഒരു മാസത്തെ ഇടവേളക്ക് ശേഷം മാർച്ച് 14ന് ലോക്സഭയും രാജ്യസഭയും ബജറ്റ് സമ്മേളനത്തിന്‍റെ രണ്ടാം ഘട്ടത്തിൽ ചേരും. കോവിഡ് മാനദണ്ഡങ്ങൾ കണക്കിലെടുത്ത് സുരക്ഷിത അകലം ഉറപ്പാക്കാൻ ചേമ്പറുകളും ഗാലറികളും ഉപയോഗിക്കും.
ബജറ്റ് സമ്മേളനത്തിന്‍റെ സീറ്റിംഗ് ഘടന രാജ്യസഭ ചെയർമാൻ എം.വെങ്കയ്യനായിഡുവും ലോക്സഭ സ്പീക്കർ ഓം ബിർളയും ചേർന്ന് പരിശോധിച്ചു.
ആദ്യ ഘട്ടത്തിൽ രാജ്യസഭ രാവിലെ 10 മുതൽ വൈകുന്നേരം 3 വരെയും, ലോക്സഭ രാവിലെ 4 മുതൽ രാത്രി 9 വരെയും പ്രവർത്തിച്ചിരുന്നു. ജനുവരി 30നാണ് ആദ്യ ഘട്ട സമ്മേളനം ആരംഭിച്ചത്. ഫെബ്രുവരി 1 ന് ബജറ്റ് അവതരിപ്പിച്ചു.
കോവിഡ് വ്യാപനം രൂക്ഷമായതിനാൽ ലോക്‌സഭയുടെ ബജറ്റ് സമ്മേളനവും 2020 ജനുവരിയിലെ രാജ്യസഭയുടെ 251-ാമത് സമ്മേളനവും എട്ട് സിറ്റിംഗുകളായാണ് നടന്നിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.