ബാലിക പീഡനത്തിന് വധശിക്ഷ നൽകുന്ന ബില്ലിന് രാജ്യസഭയുടെ അംഗീകാരം
text_fieldsന്യൂഡൽഹി: 12 വയസ്സിൽ താഴെയുള്ള പെൺകുട്ടികളെ ബലാത്സംഗത്തിന് ഇരയാക്കുന്നവർക്ക് വധശിക്ഷ വ്യവസ്ഥചെയ്യുന്ന സുപ്രധാന ബിൽ രാജ്യസഭ പാസാക്കി. നേരത്തെ ലോക്സഭയും ബിൽ പാസാക്കിയിരുന്നു.
കഴിഞ്ഞ ഏപ്രിൽ 21ന് ഇറക്കിയ ക്രിമിനൽ നിയമ ഭേദഗതി ഒാർഡിനൻസിനു പകരമാണ് ബിൽ. ജമ്മു-കശ്മീരിലെ കഠ്വയിൽ പെൺകുട്ടിയെ കൂട്ടമാനഭംഗത്തിന് ഇരയാക്കി കൊലപ്പെടുത്തിയ നടുക്കുന്ന സംഭവത്തിെൻറ പശ്ചാത്തലത്തിലായിരുന്നു ഒാർഡിനൻസ്.
12ൽ താഴെയുള്ള പെൺകുട്ടികളെ ബലാത്സംഗം ചെയ്യുന്നവർക്ക് വധശിക്ഷ വ്യവസ്ഥചെയ്യുന്നതിനു പുറമെ, മറ്റു ബലാത്സംഗ കേസുകളിലും ശിക്ഷ ഉയർത്തി. ബലാത്സംഗ കേസ് പ്രതികൾക്ക് 10 വർഷം വരെ കഠിന തടവ് ജീവപര്യന്തമായി ദീർഘിപ്പിക്കാനും വ്യവസ്ഥയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.