Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഏക സിവിൽ കോഡ്​...

ഏക സിവിൽ കോഡ്​ ചർച്ചയാക്കാൻ​ ബി.ജെ.പി​; രാജ്യസഭയിൽ ബില്ലിന്​ അവതരണാനുമതി

text_fields
bookmark_border
ഏക സിവിൽ കോഡ്​ ചർച്ചയാക്കാൻ​ ബി.ജെ.പി​; രാജ്യസഭയിൽ ബില്ലിന്​ അവതരണാനുമതി
cancel
Listen to this Article

ന്യൂഡൽഹി: രാജ്യത്ത്​ ഏകസിവിൽ കോഡ്​ ​കൊണ്ടുവരണമെന്ന്​ ആവശ്യപ്പെടുന്ന സ്വകാര്യ ബില്ലിന്​ പ്രതിപക്ഷ എതിർപ്പ്​ വക വെക്കാതെ രാജ്യസഭാ ചെയർമാൻ വെങ്കയ്യ നായിഡു വീണ്ടും അവതരണാനുമതി നൽകി. പ്രതിഷേധത്തിനിടയിലും പിൻവലിക്കാതെ ഇത്​ നാലാം തവണയാണ്​ അവതരണാനുമതി നൽകി ഏക സിവിൽ കോഡ്​ ബിൽ നായിഡു സഭാ അജണ്ടയിൽ ഉൾപ്പെടുത്തുന്നത്​. ബിൽ വെള്ളിയാഴ്ച രാജ്യസഭയുടെ സ്വകാര്യ ബില്ലുകളിൽ ഒന്നാമതായി ഉൾപ്പെടുത്തി അവതരിപ്പിക്കാൻ ഉപാധ്യക്ഷൻ ​ വിളിച്ചുവെങ്കിലും ബി.ജെ.പി അംഗം ഹാജരാകാതിരുന്നത്​ മൂലം അവതരണം നടന്നില്ല. സ്പീക്കർ ഓം ബിർള അനുമതി നൽകിയതിനെ തുടർന്ന്​ നേരത്തെ ലോക്സഭയിൽ അവതരിപ്പിച്ച ഏക സിവിൽകോഡിനുള്ള മറ്റൊരു സ്വകാര്യ ബിൽ​ വെള്ളിയാഴ്ച ചർച്ച ചെയ്യാനുള്ള അജണ്ടയിൽ ഉൾപ്പെടുത്തുകയും ചെയ്തു.

വെള്ളിയാഴ്ച ഉച്ചക്ക്​ രണ്ടര മണിക്ക്​ ശേഷം സഭ ചേർന്നപ്പോൾ സ്വകാര്യബിൽ അവതരണത്തിലേക്ക്​ കടന്ന ഉപാധ്യക്ഷൻ ഹരിവൻഷ്​ നാരായൺ ബി.ജെ.പി എം.പി ഡോ. കിറോഡി ലാൽ മീണയെ 'ഏക സിവിൽ കോഡ്​ ഇന്ത്യയിൽ - 2020' ബിൽ അവതരണത്തിനായി വിളിച്ചു.

ബി.ജെ.പി ബെഞ്ചിലേക്ക്​ നോക്കി രണ്ട്​ തവണ മീണയെ വിളിച്ച ഉപാധ്യക്ഷൻ അദ്ദേഹം ഹാജരില്ലെന്ന്​ കണ്ട്​ അടുത്ത സ്വകാര്യബില്ലിലേക്ക്​ കടന്നു. രാജ്യത്തിന്​ ഒരു ഏക സിവിൽകോഡ്​ ഉണ്ടാക്കാനും നടപ്പാക്കാനും ദേശീയ തലത്തിൽ പരിശോധനയും അന്വേഷണവും നടത്തണം എന്ന്​ ആവശ്യപ്പെടുന്ന ബില്ലിനാണ്​ ബി.ജെ.പി എം.പി കിറോഡി ലാൽ മീണ അവതരണാനുമതി തേടിയത്​. സഭാ ചട്ടം 67 പ്രകാരം അനുമതി നൽകരുതെന്ന്​ ആവശ്യപ്പെട്ട്​ സി.പി.എം എം.പിമാരായ എളമരം കരീം, വി. ശിവദാസൻ. സോമപ്രസാദ്, ജോൺ ബ്രിട്ടാസ് എന്നിവർ നൽകിയ നോട്ടീസ്​ നൽകിയിരുന്നു. എന്നാൽ നോട്ടീസ്​ തള്ളിക്കളഞ്ഞ്​ നായിഡു അജണ്ടയിൽ അതുൾപ്പെടുത്തുകയായിരുന്നു.

ലോക്സഭയിൽ ബി.ജെ.പി എം.പി സുശീൽ കുമാർ സിങ്ങ്​ പ്രതിപക്ഷ എതിർപ്പി​നി​ടെ നേരത്തെ അവതരിപ്പിച്ച 'ഏക സിവിൽകോഡ്​ ബിൽ 2021' സ്പീക്കർ ബിർള ചർച്ച ചെയ്യാനുള്ള സ്വകാര്യ ബില്ലുകളുടെ പട്ടികയിൽ വെള്ളിയാഴ്ച ഉൾപ്പെടുത്തിയതിനെതിരെ മുസ്​ലിം ലീഗ്​ എം.പിമാർ രംഗത്തുവന്നു. ഇ.ടി. മുഹമ്മദ് ബഷീർ, ഡോ.എം. പി അബ്ദുസമദ് സമദാനി, നവാസ് ഗനി എന്നിവർ വിവാദ ബിൽ ചർച്ച ചെയ്യാൻ എടുക്കരുതെന്ന്​ ആവശ്യപ്പെട്ട്​ സ്പീക്കർക്ക് നോട്ടീസ് നൽകി. രാജ്യസഭയും ലോക്സഭയും സ്വകാര്യ ബില്ലുകൾ ഒരിക്കലും പാസാക്കാറില്ലെങ്കിലും വിശദമായ ചർച്ചയും സർക്കാറിന്‍റെ മറുപടിയും ലഭിക്കുമെന്നതിനാൽ അതിലുടെ തങ്ങളുടെ അജണ്ടക്ക്​ അനുസൃതമായ​ അന്തരീക്ഷം പാകപ്പെടുത്തുകയാണ്​​ ബി.ജെ.പിയും ആർ.എസ്​.എസും ലക്ഷ്യമിടുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rajya Sabhauniform civil codebill
News Summary - Rajya Sabha Chairman allowed to present bill seeking uniform civil code
Next Story