രാജ്യസഭ: മൂന്ന് ഡി.എം.കെ മുന്നണി സ്ഥാനാർഥികൾ പത്രിക നൽകി
text_fieldsചെന്നൈ: ജൂലൈ 18ന് നടക്കാനിരിക്കുന്ന രാജ്യസഭ തെരഞ്ഞെടുപ്പിലേക്ക് എം.ഡി.എം.കെ ജനറൽ സ െക്രട്ടറി വൈകോ ഉൾപ്പെടെ മൂന്ന് ഡി.എം.കെ മുന്നണി സ്ഥാനാർഥികൾ നാമനിർദേശ പത്രിക സ മർപ്പിച്ചു. ശനിയാഴ്ച രാവിലെ നടന്ന ചടങ്ങിൽ നിയമസഭ സെക്രട്ടറി ശ്രീനിവാസൻ പത്രിക ഏറ്റുവാങ്ങി.
വൈകോക്ക് പുറമെ ഡി.എം.കെ സ്ഥാനാർഥികളായ മുൻ അഡീഷനൽ അഡ്വേക്കറ്റ ് ജനറൽ പി. വിൽസൺ, പാർട്ടി ട്രേഡ് യൂനിയനായ എൽ.പി.എഫ് ജനറൽ സെക്രട്ടറി എം. ഷൺമുഖം എന്നിവരും പത്രിക കൈമാറി. രാജ്യദ്രോഹ കേസിൽ ഒരു വർഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട വൈകോയുടെ പത്രിക സ്വീകരിക്കപ്പെടുമോയെന്ന ആശങ്ക ഡി.എം.കെ മുന്നണി കേന്ദ്രങ്ങളിലുണ്ട്. അതിനിടെ, അണ്ണാ ഡി.എം.കെ മുൻമന്ത്രി എ. മുഹമ്മദ് േജാൺ, അണ്ണാ ഡി.എം.കെ സേലം മേട്ടൂർ സിറ്റി സെക്രട്ടറി എൻ. ചന്ദ്രശേഖരൻ എന്നിവരെ സ്ഥാനാർഥികളായി പ്രഖ്യാപിച്ചു. ഡി.എം.കെക്കും അണ്ണാ ഡി.എം.കെക്കും മൂന്ന് വീതം രാജ്യസഭാംഗങ്ങളാണ് ലഭിക്കുക. അണ്ണാ ഡി.എം.കെയുടെ ഒരു സീറ്റ് പാട്ടാളി മക്കൾ കക്ഷിക്ക് നൽകുമെന്ന് നേരേത്ത പ്രഖ്യാപിച്ചിരുന്നു.
വെല്ലൂരിൽ സ്ഥാനാർഥികൾക്ക് മാറ്റമില്ല
ചെന്നൈ: ആഗസ്റ്റ് അഞ്ചിന് നടക്കാനിരിക്കുന്ന വെല്ലൂർ ലോക്സഭ തെരഞ്ഞെടുപ്പിൽ ഡി.എം.കെയും അണ്ണാ ഡി.എം.കെയും സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. റദ്ദാക്കപ്പെട്ട തെരഞ്ഞെടുപ്പിൽ നിർത്തിയ സ്ഥാനാർഥികളെതന്നെയാണ് ഡി.എം.കെ- അണ്ണാ ഡി.എം.കെ കക്ഷികൾ വീണ്ടും നിർത്തുന്നത്. കതിർ ആനന്ദാണ് ഡി.എം.കെ സ്ഥാനാർഥി. ഡി.എം.കെ ട്രഷററും മുൻ മന്ത്രിയുമായ എസ്. ദുരൈമുരുകെൻറ മകനാണ് ഇദ്ദേഹം.
എൻ.ഡി.എ ഘടകകക്ഷിയായ പുതിയ നീതികക്ഷി പ്രസിഡൻറ് എ.സി. ഷൺമുഖമാണ് എതിർസ്ഥാനാർഥി. അണ്ണാ ഡി.എം.കെയുടെ രണ്ടില ചിഹ്നത്തിലാണ് ഇദ്ദേഹം ജനവിധി തേടുന്നത്. വോട്ടർമാർക്ക് പണം നൽകാനായി സൂക്ഷിച്ചിരുന്ന കോടികളുടെ കറൻസി ശേഖരം ആദായനികുതി വകുപ്പ് അധികൃതർ പിടികൂടിയ സംഭവത്തിെൻറ അടിസ്ഥാനത്തിലാണ് വെല്ലൂർ തെരഞ്ഞെടുപ്പ് റദ്ദാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.