രാജ്യസഭാസ്ഥാനാർഥിയുടെ വോട്ടു മൂല്യം കണക്കാക്കുന്നത് എങ്ങനെ?
text_fieldsന്യൂഡൽഹി: രാജ്യസഭയിൽ ഒഴിവു വന്ന 59 സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് നടക്കുകയാണ്. രാജ്യസഭ തെരഞ്ഞെടുപ്പിൽ വോട്ട് മൂല്യം നോക്കിയാണ് വിജയിയെ പ്രഖ്യാപിക്കുക. എങ്ങനെയാണ് രാജ്യസഭാ എം.പിയെ തെരഞ്ഞെടുക്കുന്നതിെൻറ വോട്ടുമൂല്യം കണ്ടെത്തുക എന്നു നോക്കാം.
എം.എൽ.എമാരാണ് രാജ്യസഭാ എം.പിയെ തെരഞ്ഞെടുക്കുക. ഒരു എം.എൽ.എയുടെ വോട്ട് മൂല്യം 100 ആണ്. ഇൗ വോട്ടുമൂല്യം ഉപയോഗിച്ച് രാജ്യസഭാ എം.പിയെ തെരഞ്ഞെടുക്കാൻ ഒരു ഫോർമുലയുണ്ട്.
രാജ്യസഭാ സ്ഥാനാർഥിക്ക് ലഭിക്കേണ്ട വോട്ട് = [(സംസ്ഥാനത്തെ ആകെ എം.എൽ.എമാർ x 100)/ (ഒഴിവുള്ള രാജ്യസഭാ സീറ്റുകളുടെ എണ്ണം+1)] + 1
ഉദാഹരണമായി കേരളെത്ത എടുക്കാം:- കേരളത്തിലെ ആകെ എം.എൽ.എമാർ 140. ഒഴിവുള്ള രാജ്യസഭാ സീറ്റ് ഒന്ന്. സ്ഥാനാർഥിക്ക് വിജയിക്കാൻ ലഭിക്കേണ്ട വോട്ട് = [(140x100)/ (1+1)] + 1 =(14000/2) +1 = 7000+1 =7001
അതായത് കേരളത്തിലെ സ്ഥാനാർഥിക്ക് വിജയിക്കാൻ വോട്ട്മൂല്യം 7001 വേണം. 71 എം.എൽ.എമാരുടെ പിന്തുണയുണ്ടെങ്കിൽ വിജയിക്കാം. എൽ.ഡി.എഫിന് 90 എം.എൽ.എമാരുള്ളതിനാൽ മുന്നണിയുെട സ്ഥാനാർഥി വീരേന്ദ്രകുമാറിെൻറ വിജയം ഉറപ്പാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.