കോൺഗ്രസിനെ പരിഹസിച്ച് സിന്ധ്യ; തൊട്ടുപിറകെ സിന്ധ്യയെ അനുഗ്രഹിച്ച് ദിഗ്വിജയ്- ചിരിയിൽ മുങ്ങി രാജ്യസഭ
text_fields
ന്യൂഡൽഹി: മധ്യപ്രദേശ് േകാൺഗ്രസിെൻറ അമരത്ത് പരസ്പരം ശാസിച്ചും പ്രവർത്തിച്ചും ഒന്നിച്ചുപ്രവർത്തിക്കുകയും പിന്നീട് വഴിപിരിയുകയും ചെയ്തവർ സഭയിൽ വീണ്ടും മാറ്റുരച്ചപ്പോൾ ചിരിയിൽ മുങ്ങി രാജ്യസഭ. വ്യാഴാഴ്ച ആദ്യം സഭയിൽ സംസാരിച്ച ബി.ജെ.പി പ്രതിനിധി ജ്യോതിരാദിത്യ സിന്ധ്യ കടുത്ത ഭാഷയിൽ കോൺഗ്രസിനെ ആക്ഷേപിച്ചപ്പോൾ അതുകഴിഞ്ഞ് ക്ഷണം ലഭിച്ച് എഴുന്നേറ്റ ദിഗ്വിജയ് സിങ്, സിന്ധ്യക്ക് അനുഗ്രഹം ചൊരിഞ്ഞാണ് തുടങ്ങിയത്. ഏതു പാർട്ടിയിൽ അഭയം തേടിയാലും ജ്യോതിരാദിത്യക്ക് താൻ അനുഗ്രഹം ചൊരിയുമെന്ന ദിഗ്വിജയിെൻറ വാക്കുകൾ സഭയെ ചിരിയിൽ മുക്കി.
ആദ്യം സംസാരിച്ച സിന്ധ്യ, കോവിഡ് മഹാമാരിക്കെതിരെ രാജ്യത്തിെൻറ പ്രവർത്തനങ്ങളെ അഭിനന്ദിച്ചു. രാജ്യവ്യാപക ലോക്ഡൗൺ രക്ഷയായതായും അദ്ദേഹം പറഞ്ഞു. അവസാനം കാർഷിക നിയമങ്ങളെ കൂടി പിന്തുണച്ചാണ് സിന്ധ്യ സംസാരം അവസാനിപ്പിച്ചത്. മുമ്പ് കോൺഗ്രസ് ഭരിച്ച സർക്കാറുകളാണ് കർഷകരുടെ ജീവിതം ദുരിതത്തിലാക്കിയതെന്നുകൂടി അദ്ദേഹം പറഞ്ഞു.
ഇതുകഴിഞ്ഞയുടൻ രാജ്യസഭ അധ്യക്ഷൻ വെങ്കയ്യ നായിഡു ക്ഷണിച്ചത് ദിഗ്വിജയിനെ. ഒരിക്കലും ഒന്നിക്കാത്തതിന് വഴിപിരിഞ്ഞ നാട്ടുകാരെ ഒന്നിനു പിറകെ ഒന്നായി വിളിച്ചതുകേട്ട് സഭയിൽ തുടങ്ങിയ ചിരിയാണ് ദിഗ്വിജയിെൻറ പ്രഭാഷണം ഉച്ചത്തിലാക്കിയത്.
''ഏതു പാർട്ടിയിലാണെങ്കിലും നിങ്ങൾക്ക് ഞങ്ങളുടെ അനുഗ്രഹമുണ്ട്. അതിനിയും ഉണ്ടാകും. ബി.ജെ.പി സർക്കാറിനു വേണ്ടി സിന്ധ്യ സംസാരിക്കുന്നതിന് അഭിനന്ദിക്കുന്നു. മുമ്പ് അതേ വീറോടെ താങ്കൾ യു.പി.എ സർക്കാറിനു വേണ്ടിയും സംസാരിച്ചതാണ്''- ചിരിച്ചുകൊണ്ട് ദിഗ്വിജയ് പറഞ്ഞു. പരിഹാസ രൂപേണ മഹാരാജ് എന്ന സിന്ധ്യയെ വിളിച്ചായിരുന്നു കുറിക്കുകൊളളുന്ന വാക്കുകൾ.
പ്രത്യേക മാനദണ്ഡങ്ങൾ ഇക്കാര്യത്തിലില്ലെന്ന് പിന്നീട് വെങ്കയ്യ നായിഡു പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.