രാജ്യസഭയിൽ ആസാദും നഖ്വിയും തമ്മിൽ വാക്പോര്
text_fieldsന്യൂഡൽഹി: രാജ്യസഭയിൽ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദും പാർലെമൻററികാര്യ സഹമന്ത്രി മുഖ്താർ അബ്ബാസ് നഖ്വിയും തമ്മിൽ വാക്പോര്. നിയമനിർമാണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പ്രതിപക്ഷ അംഗങ്ങൾ െപാതുവെ കുറവായ വെള്ളിയാഴ്ചത്തേക്ക് മാറ്റിയതിൽ ആസാദ് രോഷം പ്രകടിപ്പിച്ചപ്പോൾ ഇത്തരം സന്ദർഭങ്ങളിൽ പ്രതിപക്ഷ അംഗങ്ങളുടെ സാന്നിധ്യം ഉറപ്പാക്കൽ തെൻറ േജാലിയല്ലെന്നായിരുന്നു മന്ത്രിയുടെ തിരിച്ചടി. സ്വകാര്യ ബില്ലുകൾക്ക് ശേഷം നിയമനിർമാണം ഉൾെപ്പടെ ലിസ്റ്റ് ചെയ്ത സഭാനടപടികളുമായി മുന്നോട്ടുപോകാമെന്നും മന്ത്രി വ്യക്തമാക്കി.
ഫാക്ടറീസ് (ഭേദഗതി) ബിൽ 2016 സ്വകാര്യ ബില്ലുകൾക്ക് ശേഷം വെള്ളിയാഴ്ച ലിസ്റ്റ് ചെയ്തതിനെ ടി.എം.സി അംഗം ഡറക് ഒബ്രീനും എതിർത്തു. ബിൽ ചർച്ചെക്കടുക്കരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ലിസ്റ്റ് ചെയ്യപ്പെട്ട സ്വകാര്യ ബില്ലുകൾ വൈകീട്ട് അഞ്ചുമണിക്കു മുമ്പ് തീർന്നാൽ ലിസ്റ്റ് ചെയ്ത വിഷയത്തിലേക്ക് കടക്കുകയല്ലാതെ മറ്റു വഴിയില്ലെന്ന് രാജ്യസഭ ഉപാധ്യക്ഷൻ പി.ജെ. കുര്യൻ ചൂണ്ടിക്കാട്ടി. വെള്ളിയാഴ്ച ഉച്ചക്ക് ശേഷം അംഗങ്ങളുടെ സ്വകാര്യ ബില്ലുകളല്ലാതെ മറ്റു ബില്ലുകൾ ചർച്ചക്കെടുക്കരുതെന്ന നിർദേശം ശക്തമായി ഉന്നയിച്ച ആസാദ് ഏതാണ്ട് എല്ലാ പ്രതിപക്ഷ അംഗങ്ങളും സഭയിൽ ഇല്ലാത്ത ഒരു വെള്ളിയാഴ്ച ‘ ശത്രുസ്വത്ത് ബിൽ’ പാസാക്കിയെടുത്ത കാര്യവും ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.