Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആ​​ധാ​​റും വോ​​ട്ട​​ർ...

ആ​​ധാ​​റും വോ​​ട്ട​​ർ പ​​ട്ടി​​ക​​യും ബന്ധിപ്പിക്കുന്ന ബിൽ രാജ്യസഭയും പാസാക്കി

text_fields
bookmark_border
rajyasabha
cancel

ന്യൂ​​ഡ​​ൽ​​ഹി: വോ​​ട്ട​​ർ പ​​ട്ടി​​ക​​യും ആ​​ധാ​​റും ബ​​ന്ധി​​പ്പി​​ക്കു​​ന്ന​​ത​​ട​​ക്കം സു​​പ്ര​​ധാ​​ന​​മാ​​യ നാ​​ലു പ​​രി​​ഷ്​​​ക​​ര​​ണ​​ങ്ങ​​ൾ ഉ​​ൾ​​ക്കൊ​​ള്ളു​​ന്ന തെ​​ര​​ഞ്ഞെ​​ടു​​പ്പു നി​​യ​​മ​​ഭേ​​ദ​​ഗ​​തി ബി​​ൽ രാജ്യസഭയും പാസാക്കി. ഇന്നലെ ലോ​​ക്​​​സ​​ഭ​​യി​​ലും ബിൽ പാ​​സാ​​ക്കിയിരുന്നു. പ്ര​​തി​​പ​​ക്ഷത്തിന്‍റെ കടുത്ത പ്രതിഷേധം പരിഗണിക്കാതെയാണ് ബിൽ പാസാക്കിയത്.

ഒരു ചർച്ചപോലും നടത്താതെയാണ് തെരഞ്ഞെടുപ്പ് പരിഷ്കരണ ബിൽ പാർലമെന്‍റിൽ പാസ്സാക്കിയതെന്നും ഇത് ജനാധിപത്യത്തെ പരിഹസിക്കലാണെന്നും കോൺഗ്രസ് രാജ്യസഭ നേതാവ് മല്ലികാർജുൻ ഖാർഗെ ചൂണ്ടിക്കാട്ടി.

ഇ​​ര​​ട്ടി​​പ്പും ക​​ള്ള വോ​​ട്ടും ത​​ട​​യാ​​നെ​​ന്ന പേ​​രിലാണ് വോ​​ട്ട​​ർ​​പ​​ട്ടി​​ക ആ​​ധാ​​റു​​മാ​​യി ബ​​ന്ധി​​പ്പി​​ക്കുന്നത്. ഇ​​തി​​ന്​ നി​​യ​​മ​​സാ​​ധു​​ത ന​​ൽ​​കാ​​ൻ 1950ലെ ​​ജ​​ന​​പ്രാ​​തി​​നി​​ധ്യ നി​​യ​​മ​​ത്തി​െ​ൻ​റ 23ാം വ​​കു​​പ്പ്​ തി​​രു​​ത്തി. വോ​​ട്ട​​ർ​​പ​​ട്ടി​​ക​​യി​​ൽ പേ​​രു ചേ​​ർ​​ക്കാ​​ൻ വ​​ർ​​ഷ​​ത്തി​​ൽ ഒ​​രി​​ക്ക​​ൽ എ​​ന്ന​​ത്​ മാ​​റ്റി നാ​​ല്​ അ​​വ​​സ​​ര​​ങ്ങ​​ൾ (ജ​​നു​​വ​​രി ഒ​​ന്ന്, ഏ​​പ്രി​​ൽ ഒ​​ന്ന്, ജൂ​​ലൈ ഒ​​ന്ന്, ഒ​​ക്​​​ടോ​​ബ​​ർ ഒ​​ന്ന്) ല​​ഭ്യ​​മാ​​ക്കും. ജ​​ന​​പ്രാ​​തി​​നി​​ധ്യ നി​​യ​​മ​​ത്തി​െ​ൻ​റ 14(ഡി) ​​വ​​കു​​പ്പി​​ലാ​​ണ്​ മാ​​റ്റം വ​​രു​​ത്തി​​യ​​ത്.

വോ​​​ട്ടെ​​ടു​​പ്പ്, വോ​​​ട്ടെ​​ണ്ണ​​ൽ, വോ​​ട്ടു​​യ​​ന്ത്രം സൂ​​ക്ഷി​​ക്ക​​ൽ ആ​​വ​​ശ്യ​​ങ്ങ​​ൾ​​ക്ക്​ ഏ​​തു കെ​​ട്ടി​​ട​​വും താ​​ൽ​​ക്കാ​​ലി​​ക​​മാ​​യി ഏ​​റ്റെ​​ടു​​ക്കാ​​ൻ അ​​ധി​​കാ​​രം ന​​ൽ​​കും. സൈ​​നി​​ക സേ​​വ​​ന​​ത്തി​​ലു​​ള്ള​​വ​​ർ​​ക്കും ഭാ​​ര്യ​​ക്കും വോ​​ട്ടു ചെ​​യ്യാ​​ൻ അ​​വ​​സ​​ര​​മൊ​​രു​​ക്കു​​ന്ന വ്യ​​വ​​സ്​​​ഥ​​യി​​ലെ ലിം​​ഗ​​വി​​വേ​​ച​​നം അ​​വ​​സാ​​നി​​പ്പി​​ക്കു​​ന്ന​​താ​​ണ്​ നാ​​ലാ​​മ​​ത്തെ ഭേ​​ദ​​ഗ​​തി. സ​​ർ​​വി​​സ്​ ഓ​​ഫി​​സ​​ർ​​മാ​​രു​​ടെ ഭ​​ർ​​ത്താ​​വ്​/ ഭാ​​ര്യ എ​​ന്ന അ​​ർ​​ഥ​​ത്തി​​ൽ 'ഭാ​​ര്യ' എ​​ന്ന​​ത്​ 'ജീ​​വി​​ത പ​​ങ്കാ​​ളി' എ​​ന്നാ​​ക്കി മാ​​റ്റും.

ഇ​​രു​​സ​​ഭ​​ക​​ളും അം​​ഗീ​​ക​​രി​​ച്ച ബില്ലിൽ​ രാ​​ഷ്​​​ട്ര​​പ​​തി ഒ​​പ്പു​​വെ​​ക്കു​​ന്ന​​തോ​​ടെ​​യാ​​ണ്​ മാ​​റ്റ​​ങ്ങ​​ൾ പ്രാ​​ബ​​ല്യ​​ത്തി​​ലാ​​വു​​ക. തു​​ട​​ർ​​ന്ന്​ കേ​​ന്ദ്ര​​സ​​ർ​​ക്കാ​​ർ വി​​ജ്​​​ഞാ​​പ​​നം ചെ​​യ്യു​​ന്ന തീ​​യ​​തി​​ക്ക​​കം വോ​​ട്ട​​ർ പ​​ട്ടി​​ക​​യി​​ലു​​ള്ള​​വ​​ർ വോ​​ട്ട​​ർ ര​​ജി​​സ്​​​ട്രേ​​ഷ​​ൻ ഓ​​ഫി​​സ​​ർ​​ക്ക്​ ആ​​ധാ​​ർ വി​​വ​​ര​​ങ്ങ​​ൾ ന​​ൽ​​ക​​ണം. ആ​​ധാ​​റി​​ല്ലെ​​ന്ന കാ​​ര​​ണ​​ത്താ​​ൽ വോ​​ട്ട​​ർ പ​​ട്ടി​​ക​​യി​​ൽ പേ​​രു ചേ​​ർ​​ക്കാ​​തി​​രി​​ക്കാ​​നോ ഒ​​ഴി​​വാ​​ക്കാ​​നോ പാ​​ടി​​ല്ല. എ​​ന്നാ​​ൽ ത​​ക്ക​​താ​​യ കാ​​ര​​ണം ബോ​​ധി​​പ്പി​​ക്ക​​ണം. അ​​ങ്ങ​​നെ​​യാ​​ണെ​​ങ്കി​​ൽ മ​​റ്റു രേ​​ഖ​​ക​​ൾ കാ​​ണി​​ച്ചാ​​ൽ മ​​തി​​യാ​​വും.

എന്നാൽ, സ്വ​​കാ​​ര്യ​​ത​​ക്കു​​ള്ള അ​​വ​​കാ​​ശം സം​​ബ​​ന്ധി​​ച്ച സു​​പ്രീം​​കോ​​ട​​തി വി​​ധി പ്ര​​കാ​​രം, സ്വ​​ന്തം ഇ​​ഷ്​​​ട​​പ്ര​​കാ​​ര​​മ​​ല്ലാ​​തെ വോ​​ട്ട​​ർ​​പ​​ട്ടി​​ക​​യു​​മാ​​യി ആ​​ധാ​​ർ ബ​​ന്ധി​​പ്പി​​ക്കാ​​ൻ പാ​​ടി​​ല്ലെന്ന് ബില്ലിനെ എതിർക്കുന്നവർ ചൂണ്ടിക്കാട്ടുന്നു. തെ​​ര​​ഞ്ഞെ​​ടു​​പ്പു പ​​രി​​ഷ്​​​കാ​​ര​​ത്തി​െ​ൻ​റ ഭാ​​ഗ​​മാ​​യി ​ആ​​ധാ​​റും വോ​​ട്ട​​ർ​​പ​​ട്ടി​​ക​​യും ബ​​ന്ധി​​പ്പി​​ക്കാ​​ൻ തെ​​ര​​ഞ്ഞെ​​ടു​​പ്പ്​ ക​​മീ​​ഷ​​ൻ ന​​ട​​പ​​ടി തു​​ട​​ങ്ങി​​യി​​രു​​ന്നു. എ​​ന്നാ​​ൽ, 2015ലെ ​​സു​​പ്രീം​​കോ​​ട​​തി​​യു​​ടെ ആ​​ധാ​​ർ വി​​ധി​​യാ​​ണ്​ ത​​ട​​സ്സ​​മാ​​യ​​ത്. ആ​​ധാ​​ർ വി​​വ​​ര​​ങ്ങ​​ൾ ശേ​​ഖ​​രി​​ക്കാ​​ൻ നി​​യ​​മ​​പ​​ര​​മാ​​യ അ​​നു​​മ​​തി വേ​​ണ​​മെ​​ന്ന്​ കോ​​ട​​തി വ്യ​​ക്ത​​മാ​​ക്കി​​ട്ടു​​ണ്ട്.

പൗ​​ര​​ര​​ല്ലാ​​ത്ത​​വ​​ർ​​ക്കും വോ​​ട്ട​​ർ​​പ​​ട്ടി​​ക​​യി​​ൽ ഇ​​ടം കി​​ട്ടാ​​ൻ ബി​​ൽ കാ​​ര​​ണ​​മാ​​കുമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. ആ​​ധാ​​ർ താ​​മ​​സ​​രേ​​ഖ​​യാ​​ണ്, പൗ​​ര​​ത്വ രേ​​ഖ​​യ​​ല്ല. വോ​​ട്ട​​ർ പ​​ട്ടി​​ക​​യി​​ൽ പേ​​രു ചേ​​ർ​​ക്കാ​​നും നി​​ല​​നി​​ർ​​ത്താ​​നും ആ​​ധാ​​ർ ചോ​​ദി​​ച്ചാ​​ൽ, വോ​​ട്ട​​റു​​ടെ താ​​മ​​സ സ്​​​ഥ​​ല​​ത്തി​െ​ൻ​റ വി​​ശ​​ദാം​​ശ​​ങ്ങ​​ളാ​​ണ്​ കി​​ട്ടു​​ക. പൗ​​ര​​ര​​ല്ലാ​​ത്ത​​വ​​ർ​​ക്കും വോ​​ട്ട​​വ​​കാ​​ശം കി​​ട്ടു​​ന്ന സ്ഥി​​തി​​യാ​​ണ്​ ഇ​​തോ​​ടെ ഉ​​ണ്ടാ​​വു​​കയെന്നും ബില്ലിനെ എതിർക്കുന്നവർ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:electoral reforms bill
News Summary - Rajya Sabha passes electoral reforms Bill amid opposition walk out
Next Story