രാജ്യസഭ തെരഞ്ഞെടുപ്പ്: അംഗങ്ങളുടെ കാലാവധി അവസാനിക്കും മുമ്പ് വിജ്ഞാപനമിറക്കുമെന്ന് കമീഷൻ
text_fieldsകൊച്ചി: കേരളത്തിലെ രാജ്യസഭ അംഗങ്ങളുടെ കാലാവധി തീരും മുമ്പ് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറക്കുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ. ഏപ്രിൽ 21നാണ് രാജ്യസഭ അംഗങ്ങളുടെ കാലാവധി തീരുന്നത്. ഇതിന് മുമ്പ് വിജ്ഞാപനം ഇറക്കുമെന്ന കമീഷന്‍റെ ഉറപ്പ് ഹൈകോടതി രേഖപ്പെടുത്തി. തെരഞ്ഞെടുപ്പ് മാറ്റിവെച്ചതിനെതിരായ ഹരജികളിലാണ് കോടതി നടപടി.
രാജ്യസഭ തെരഞ്ഞെടുപ്പ് മാറ്റിവെക്കാനുള്ള കാരണമറിയിക്കാൻ കമീഷന് കോടതി നിർദേശം നൽകി. ഏപ്രിൽ 12നാണ് രാജ്യസഭ തെരഞ്ഞെടുപ്പ് നടത്താൻ തീരുമാനിച്ചത്. എന്നാൽ, പിന്നീട് ഇത് നീട്ടിവെക്കുകയായിരുന്നു.
വിജ്ഞാപനം പുറത്ത് വന്ന് 19 ദിവസത്തിന് ശേഷം മാത്രമേ തെരഞ്ഞെടുപ്പ് നടത്താനാകു. ഏപ്രിൽ 21ന് തൊട്ടുമുമ്പുള്ള ദിവസമാണ് വിജ്ഞാപനം വരുന്നതെങ്കിൽ നിലവിലെ അംഗങ്ങൾ നിയമസഭ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനാകു. നിലവിലെ സാഹചര്യത്തിൽ രണ്ട് അംഗങ്ങളെ ഇടതു മുന്നണിക്ക് രാജ്യസഭയിലേക്ക് അയക്കാനാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.