രാജ്യസഭ തെരഞ്ഞെടുപ്പ്: കർണാടകയിലും റിസോർട്ട് രാഷ്ട്രീയം; ജെ.ഡി.എസ് എം.എൽ.എമാരെ ബംഗളൂരുവിലെ റിസോർട്ടിലേക്ക് മാറ്റി
text_fieldsബംഗളൂരു: വെള്ളിയാഴ്ച രാജ്യസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കർണാടകയിലും റിസോർട്ട് രാഷ്ട്രീയം. എച്ച്.ഡി ദേവഗൗഡയുടെ നേതൃത്വത്തിലുള്ള ജനതാദൾ(സെക്കുലർ) എം.എൽ.എമാരെ ബംഗളൂരുവിലെ റിസോർട്ടിലേക്ക് മാറ്റി. കുതിരക്കച്ചവടത്തിനുള്ള സാധ്യതകൾ മുന്നിൽക്കണ്ടാണ് നടപടി.
അതേസമയം, എം.എൽ.എമാരെ മാറ്റിയത് സ്വാഭാവിക നടപടിയാണെന്നാണ് ജെ.ഡി.എസ് വിശദീകരണം. വ്യാഴാഴാഴ്ച ജെ.ഡി.എസ് പാർലമെന്ററി പാർട്ടി യോഗം നടക്കുന്നുണ്ട്. റിസോർട്ടിലാണ് യോഗം നടക്കുന്നത്. അതിന് മുന്നോടിയായാണ് എം.എൽ.എമാർ റിസോർട്ടിലെത്തിയതെന്നാണ് ജെ.ഡി.എസ് നേതാവ് ബി.എം ഫാറൂഖിന്റെ വിശദീകരണം.
കർണാടകയിൽ കുപേന്ദ്ര റെഡ്ഡിയേയാണ് ജെ.ഡി.എസ് സ്ഥാനാർഥിയായി നിശ്ചയിച്ചിരിക്കുന്നത്. നിർമ്മല സീതാരാമൻ, ജഗ്ഗേഷ്, ലാഹർ സിങ് സിറോയ തുടങ്ങിയവരാണ് ബി.ജെ.പി സ്ഥാനാർഥികൾ. ജയറാം രമേശ്, മൻസൂർ അലി ഖാൻ എന്നിവരാണ് കോൺഗ്രസ് സ്ഥാനാർഥികൾ. മൂന്ന് സ്ഥാനങ്ങളിൽ രണ്ട് പേർ ആദ്യ റൗണ്ടിൽ തന്നെ ജയിക്കും. മൂന്നാമത്തെ സ്ഥാനാർഥിയുടെ വിജയം നിർണയിക്കുക മുൻഗണന വോട്ടുകളാണ്. നേരത്തെ കോൺഗ്രസിൽ നിന്നും ഉൾപ്പടെ ജെ.ഡി.എസ് പിന്തുണ തേടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.