രാജ്യസഭ: കർണാടകയിൽ ചിത്രം വ്യക്തം
text_fieldsബംഗളൂരു: രാജ്യസഭയിലേക്ക് മത്സരിക്കാൻ രണ്ടാം സ്ഥാനാർഥിയെ ഇറക്കിയ കോൺഗ്രസ് നീക്കം അപ്രതീക്ഷിതം. ആദ്യഘട്ടത്തിൽ ജയ്റാം രമേശിനെയാണ് കോൺഗ്രസ് വീണ്ടും രംഗത്തിറക്കിയത്.
എന്നാൽ ഏവരെയും അത്ഭുതപ്പെടുത്തി തിങ്കളാഴ്ചയാണ് മുതിർന്ന പാർട്ടി നേതാവ് റഹ്മാൻ ഖാന്റെ മകൻ മൻസൂർ ഖാനെ രണ്ടാം സ്ഥാനാർഥിയായി കോൺഗ്രസ് രംഗത്തിറക്കിയത്. ഇരുവരും തിങ്കളാഴ്ച നാമനിർദേശപത്രിക സമർപ്പിച്ചു.
രണ്ടാം സ്ഥാനാർഥിയെ നിയോഗിച്ചത് ചില കണക്കുകൂട്ടലുകളോടെയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് ഡി.കെ. ശിവകുമാർ പറയുന്നു.
നാലാം സ്ഥാനാർഥിയെ വിജയിപ്പിക്കാൻ മൂന്നുകക്ഷികൾക്കും വോട്ടുകളുടെ കുറവുണ്ട്. കഴിഞ്ഞ തവണ ജനതാദൾ എസ് ദേശീയ അധ്യക്ഷൻ ദേവഗൗഡയെ പരിഗണിച്ചാണ് തങ്ങൾ അധിക സ്ഥാനാർഥിയെ നിർത്താതിരുന്നതെന്നും ഇത്തവണ സാഹചര്യം വേറെയാണെന്നും ശിവകുമാർ പറയുന്നു.
എന്നാൽ, റിയൽ എസ്റ്റേറ്റ് രാജാവും മുൻ രാജ്യസഭ എം.പിയുമായ കുപേന്ദ്ര റെഡ്ഡിയെ ജനതാദൾ എസും മത്സരിപ്പിക്കുന്നുണ്ട്.
ബി.ജെ.പിക്കുവേണ്ടി നിർമല സീതാരാമൻ, ജഗ്ഗേഷ്, ലഹർ സിങ് എന്നിവരാണ് മത്സരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.