Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightയുക്രെയിനിൽ നിന്ന്​...

യുക്രെയിനിൽ നിന്ന്​ വന്ന വിദ്യാർഥികൾക്ക്​ ഇന്ത്യയിൽ തുടർപഠനം വേണമെന്ന്​ രാജ്യസഭ

text_fields
bookmark_border
യുക്രെയിനിൽ നിന്ന്​ വന്ന വിദ്യാർഥികൾക്ക്​ ഇന്ത്യയിൽ തുടർപഠനം വേണമെന്ന്​ രാജ്യസഭ
cancel

ന്യൂഡൽഹി: റഷ്യൻ അധിനിവേശത്തെ തുടർന്ന്​ യുക്രെയിനിൽ നിന്ന്​ തിരിച്ചുവന്ന മെഡിക്കൽ വിദ്യാർഥികൾക്ക്​ ഇന്ത്യയിൽ തുടർപഠനത്തിന്​ അവസരം ഒരുക്കണമെന്ന കാര്യത്തിൽ രാജ്യസഭ ഒറ്റക്കെട്ട്​. ഈ വിഷയത്തിൽ അടിയന്തിര പ്രമേയത്തിന്​ നോട്ടീസ്​ നൽകിയ എം.പിമാരാണ്​ വിഷയം രാജ്യസഭയിലുന്നയിച്ചത്​.

സഭ നിർത്തിവെച്ച്​ വിഷയം ചർച്ച ചെയ്യണമെന്ന അടിയന്തിര പ്രമേയത്തിന്​ അവതരണാനുമതി നി​േഷധിച്ച ​ശേഷമാണ് വിഷയം പരാമർശിക്കാൻ രാജ്യസഭാ ചെയർമാൻ വെങ്കയ്യ നായിഡു അവസരം നൽകിയത്​. ഈ വിഷയത്തിൽ കേന്ദ്ര സർക്കാർ ചൊവ്വാഴ്​ച പ്രസ്താവന നടത്തുമെന്ന്​ ചെയർമാൻ അറിയിച്ചു. വിഷയം വിദ്യാർഥികളുടെ ഭാവിയുമായി ബന്ധപ്പെട്ടതാണെന്ന്​ അംഗങ്ങൾ ചൂണ്ടിക്കാട്ടിയപ്പോൾ ആ നോട്ടീസുകളെല്ലാം മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നായിരുന്നു നായിഡുവിന്‍റെ മറുപടി.

യു​​ക്രെയിനിൽ നിന്നുള്ള ഇന്ത്യൻ വിദ്യാർഥികളുടെ തുടർപഠനത്തിനായി രണ്ട്​ മുതൽ അഞ്ച്​ ശതമാനം വരെ സീറ്റുകൾ രാജ്യത്തെ എല്ലാ സ്വകാര്യ, സർക്കാർ മെഡിക്കൽ കോളജുകളിലും വർധിപ്പിക്കണമെന്ന്​ ഒഡിഷയിൽ നിന്നുള്ള ബിജു ജനതാദൾ നേതാവ്​ ഡോ. അമർ പട്​നായിക്​ ആവശ്യപ്പെട്ടു. ക്ലിനിക്കൽ കംപോണന്‍റ്​ അടങ്ങുന്ന അഞ്ചാം വർഷ വിദ്യാർഥികളുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണമെന്നും ഡോ. പട്​നായിക്​ ആവശ്യപ്പെട്ടു.

യുക്രെയ്​നിൽ നിന്ന്​ മടങ്ങിവന്ന മുഴുവൻ വിദ്യാർഥികളുടെയും ഭാവിയിൽ അവരുടെ കുടുംബങ്ങൾ ആശങ്കയിലൊണെന്ന്​ കേരളത്തിൽ നിന്നുള്ള കോൺഗ്രസ്​ എം.പി കെ.സി വേണുഗോപാൽ പറഞ്ഞു. ആ വിദ്യാർഥികളുടെ വിദ്യാഭ്യാസം മുടങ്ങിയ അവസ്ഥയിലാണ്​. അവരുടെ കാര്യത്തിൽ എന്താണ്​ ചെയ്യാൻ പോകുന്നതെന്ന്​ സർക്കാർ പറയേണ്ടതുണ്ട്​. തുടർപഠനത്തിന്‍റെ കാര്യത്തിൽ അവർക്ക്​ ആശ്വാസം നൽകേണ്ടതുണ്ടെന്നും വേണുഗോപാൽ പറഞ്ഞു.

യുക്രെയിനിൽ നിന്ന്​ തിരിച്ചുവന്നവരിലേറെയും മെഡിസിൻ വിദ്യാർഥികളാണെന്ന്​ അവരുടെ ഭാവി അനിശചിതത്വത്തിലാണെന്നും തെലുഗുദേശം പാർട്ടിയുടെ കനകമേദ്​ലാ രവീന്ദ്ര കുമാർ ചൂണ്ടിക്കാട്ടി. മടങ്ങിവന്ന എല്ലാ വിദ്യാർഥികൾക്കും നാഷനൽ മെഡിക്കൽ കമീഷനുമായും ബന്ധപ്പെട്ട അധികൃതരുമായും ചർച്ച ചെയ്ത്​ കേന്ദ്ര സർക്കാർ ഇന്ത്യയിലെ മെഡിക്കൽകോളജുകളിൽ തുടർപഠനത്തിന്​ അവസരം ഒരുക്കണമെന്നും​ ആവശ്യപ്പെട്ടു. ഇന്ത്യയിൽ തുടർ പഠനത്തിന്​ അവസരം നൽകണമെന്ന കാര്യത്തിൽ അംഗങ്ങളെല്ലാവരും ഒറ്റക്കെട്ടായപ്പോൾ പിന്തുണക്കുന്നവർ രേഖാമൂലം എഴുതി നൽകാൻ വെങ്കയ്യ നായിഡു ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ നിലവിലുള്ള ചട്ടങ്ങളും മറ്റും സർക്കാറിന്​ നോക്കേണ്ടി വരുമെന്നും അദ്ദേഹം വ്യക്​തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ukrainestudents from Ukraine
News Summary - Rajya Sabha urges necessary arrangements for further studies of students from Ukraine
Next Story