രാജ്യസഭ സീറ്റ്: യു.ഡി.എഫ് തീരുമാനം രാഹുലിന് വിേട്ടക്കും
text_fieldsതിരുവനന്തപുരം: ഒഴിവുവരുന്ന മൂന്ന് രാജ്യസഭാ സീറ്റിലൊന്നിൽ യു.ഡി.എഫിന് വിജയിക്കാൻ കഴിയുമെന്നിരിക്കെ സീറ്റ് ആർക്ക് നൽകണമെന്ന കാര്യം കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി തീരുമാനിക്കും.
രാജ്യസഭാ ഉപാധ്യക്ഷൻ കോൺഗ്രസിലെ പി.ജെ. കുര്യൻ, കേരള കോൺഗ്രസ്-എമ്മിലെ ജോയ് എബ്രഹാം, സി.പി.എമ്മിലെ സി.പി. നാരായണൻ എന്നിവരുടെ കാലാവധിയാണ് അവസാനിക്കുന്നത്. ജൂൺ നാലിന് തെരഞ്ഞെടുപ്പ് വിജ്ഞാപനം വരും.
ജൂൺ 21നാണ് തെരഞ്ഞെടുപ്പ്. 11വരെ നാമനിർദേശപത്രിക നൽകാം. നിയമസഭാ സമ്മേളനം ആരംഭിക്കുന്ന നാലിനോ അഞ്ചിനോ യു.ഡി.എഫ് ഏകോപനസമിതി ചേരും.
കേരള കോൺഗ്രസ്-എമ്മിനെ മുന്നണിയിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിെൻറ ഭാഗമായി അവർക്ക് രാജ്യസഭാ സീറ്റ് നൽകാൻ ധാരണയായതായി പറയുന്നുണ്ട്. എന്നാൽ, രാജ്യസഭാ ഉപാധ്യക്ഷനെന്ന നിലയിൽ ഒരവസരം കൂടി പി.ജെ. കുര്യന് നൽകണമെന്ന വാദവുമുണ്ട്.
കുര്യന് പകരം മറ്റൊരാൾക്ക് അവസരം നൽകണമെന്ന വാദവും കോൺഗ്രസിൽ ഉയരുന്നുണ്ട്. വി.എം. സുധീരൻ, എം.എം. ഹസൻ എന്നിവർക്ക് വേണ്ടിയാണ് വാദം. എങ്കിലും സീറ്റ് മാണിക്ക് പോകാനാണ് സാധ്യതയെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പറഞ്ഞു. വിവാദം ഒഴിവാക്കാൻ ഇക്കാര്യം രാഹുൽ ഗാന്ധി പ്രഖ്യാപിക്കാനാണ് സാധ്യത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.