രാജ്യസഭയിലെ മാർഷൽമാരുടെ ‘സൈനിക വേഷം’ പുനഃപരിശോധിക്കും
text_fieldsന്യൂഡല്‍ഹി: രാജ്യസഭയിലെ മാര്‍ഷല്‍മാരുടെ യൂനിഫോം മാറ്റം വിവാദമായതിെന തുടർന്ന് പു നഃപരിശോധിക്കുമെന്ന് രാജ്യസഭ അധ്യക്ഷൻ വെങ്കയ്യ നായിഡു ചൊവ്വാഴ്ച സഭയെ അറിയിച്ചു. കേന്ദ്ര മന്ത്രി അടക്കമുള്ള മുൻ സൈനിക മേധാവികൾ പുതിയ പരിഷ്കാരത്തിനെതിരെ രംഗത്തുവന്നതോടെയാണ് യൂനിഫോം മാറ്റം വിവാദമായത്. പരമ്പരാഗത ഇന്ത്യന്‍ വേഷം ഒഴിവാക്കി, സൈനിക ഉദ്യോഗസ്ഥരുടെ യൂനിഫോമിനോട് സാദൃശ്യമുള്ള യൂനിഫോമാണ് മാര്ഷല്മാർക്കായി നൽകിയത്.
തിങ്കളാഴ്ച ആരംഭിച്ച പാര്‍ലമെൻറിെൻറ ശീതകാല സമ്മേളനത്തിലാണ് മാറിയ യൂനിഫോമുമായി മാർഷൽമാരെത്തിയത്. അതിനൊപ്പം ബ്രിഗേഡിയര്‍ റാങ്ക് മുതൽ മുകളിലേക്കുള്ള സൈനിക ഉദ്യോഗസ്ഥരുടേതിനോട് സാമ്യമുള്ള തൊപ്പിയും നൽകി. ഇതുവരെ പരമ്പരാഗത രീതിയിലുള്ള തലപ്പാവും വെള്ള കുര്‍ത്തപോലുള്ള വേഷവുമായിരുന്നു മാര്‍ഷല്‍മാരുടേത്. സൈനികരല്ലാത്തവര്‍ സൈനികോദ്യോഗസ്ഥരുടെ വേഷം അനുകരിക്കുന്നത് നിയമവിരുദ്ധവും സുരക്ഷപ്രശ്നങ്ങള്ക്കിടയാക്കുന്നതുമാണെന്ന് മുന്‍ കരസേന മേധാവി വി.പി. മാലിക് പ്രതികരിച്ചു. മുന്‍ കരസേന മേധാവിയായ കേന്ദ്രമന്ത്രി വി.കെ. സിങ് മാലിക്കിെൻറ വിമര്‍ശനത്തെ പിന്തുണച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.