രാകേഷ് അസ്താനയെ ബി.എസ്.എഫ് ഡയറക്ടർ ജനറലായി നിയമിച്ചു
text_fields
ന്യൂഡൽഹി: രാകേഷ് അസ്താനയെ ബോർഡർ സെക്യൂരിറ്റി ഫോഴ്‌സ് ഡയറക്ടർ ജനറലായി നിയമിച്ചു. സിവില്‍ വ്യോമയാന സുരക്ഷാ ബ്യൂറോ (ബി.സി.എ.എസ്) ഡയറക്ടര്‍ ജനറലായി പ്രവര്‍ത്തിച്ചുവരുന്നതിനിടെയാണ് പുതിയ നിയമനം. 1984 ബാച്ചിലെ ഗുജറാത്ത് കേഡര്‍ ഐ.പി.എസ് ഉദ്യോഗസ്ഥനായ അസ്താന 2002-ലെ ഗോധ്ര സബര്‍മതി എക്‌സ്പ്രസ് തീവെപ്പ് കേസ്, കാലിത്തീറ്റ കുംഭകോണം അടക്കം പ്രമാദമായ നിരവധി കേസുകള്‍ അന്വേഷിച്ചിട്ടുണ്ട്.
സി.ബി.ഐ സ്‌പെഷ്യല്‍ ഡയറക്ടറായിരുന്ന അസ്താന അന്നത്തെ സി.ബി.ഐ മേധാവി അലോക് വർമയുമായുള്ള പരസ്യമായ ഏറ്റുമുട്ടലിൻെറ പേരിൽ വാർത്തകളിൽ ഇടം പിടിച്ചിരുന്നു. കൈക്കൂലി കേസിൽ ദീർഘകാലം അന്വേഷണം നേരിട്ട അസ്താനക്ക് ഫെബ്രുവരിയിൽ ഏജൻസിയിൽ നിന്ന് ക്ലീൻ ചിറ്റ് ലഭിച്ചു.
ഹൈദരാബാദ് വ്യവസായി സതീഷ് സന സമർപ്പിച്ച കേസിെൻറ അടിസ്ഥാനത്തിൽ 2018 ൽ അലോക് വർമയുടെ നേതൃത്വത്തിൽ സി.ബി.ഐ രാകേഷ് അസ്താനക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.
അസ്താനയുമായുള്ള പോര് മുറുകിയതിനെ തുടർന്ന് അലോക് വര്‍മ്മയെ സി.ബി.ഐ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് പുറത്താക്കുകയും പിന്നാലെ അദ്ദേഹം സര്‍വീസില്‍നിന്ന് രാജിവെക്കുകയും ചെയ്തിരുന്നു. അസ്താനയെ അന്ന് സി.ബി.ഐയിൽ നിന്ന് മാറ്റുകയും പിന്നീട് ബി.സി.എ.എസ് ഡയറക്ടര്‍ ജനറലായി നിയമിക്കുകയുമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.