രാകേഷ് ടികായത്ത് തീവെട്ടിക്കൊള്ളക്കാരൻ, കർഷക സമരത്തിന് വിദേശഫണ്ട് ലഭിക്കുന്നു -ബി.ജെ.പി എം.പി
text_fieldsന്യൂഡൽഹി: കർഷക പ്രക്ഷോഭ നേതാവ് രാകേഷ് ടികായത്ത് ഒരു തീവെട്ടക്കൊള്ളക്കാരനാണെന്നും കർഷക സമരത്തിന് വിദേശഫണ്ട് ലഭിക്കുന്നുണ്ടെന്നും ബി.ജെ.പി എം.പി അക്ഷയ്വാർ വാൽ ഗോണ്ട്. ഉത്തർപ്രദേശിലെ ബഹ്ൈറച്ചിൽനിന്നുള്ള ലോക്സഭാംഗമാണ് അക്ഷയ്വാർ. യു.പിയിെല യോഗി ആദിത്യനാഥ് സർക്കാർ നാലരവർഷം പൂർത്തിയായതിന്‍റെ ആഘോഷചടങ്ങിൽ സംസാരിക്കുകയായിരുന്നു എം.പി.
'ടികായത്ത് ഒരു കൊള്ളക്കാരനാണ്. അവിടെ നടക്കുന്നത് കർഷകരുടെ പ്രക്ഷോഭമല്ല. പ്രക്ഷോഭം നടത്തുന്നവർ കർഷകരുമല്ല. അവർ സിഖിസ്താൻ, പാകിസ്താൻ എന്നിവരിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട രാഷ്ട്രീയ പാർട്ടിയുടെ ആളുകളാണ്' -അക്ഷയ്വാർ പറഞ്ഞു.
'കാനഡ ഉൾപ്പെടെയുള്ള വിദേശരാജ്യങ്ങളിൽനിന്നാണ് ഇവർക്ക് ഫണ്ട് വരുന്നത്. ഈ പണം തീവ്രവാദ ഫണ്ടിങ്ങിനുള്ളതാണ്. ഏജൻസികൾ ഇത് അന്വേഷിക്കുന്നുണ്ട്' -എം.പി ആരോപിച്ചു. പ്രക്ഷോഭകരെ കുറിച്ചുള്ള യഥാർഥ വസ്തുത ജനങ്ങൾക്ക് അറിയാെമന്നും അക്ഷയ്വാർ പറഞ്ഞു.
യഥാർഥ കർഷകരാണ് പ്രക്ഷോഭം നടത്തുന്നതെങ്കിൽ രാജ്യത്ത് ഭക്ഷ്യവസ്തുക്കൾക്ക് ക്ഷാമമുണ്ടാകുമായിരുന്നു. പച്ചക്കറികൾ, പാൽ, ധാന്യങ്ങൾ, പഴവർഗങ്ങൾ തുടങ്ങിയവയും മാർക്കറ്റിൽ എത്തുമായിരുന്നില്ല -അക്ഷയ്വാർ പറഞ്ഞു.
അതേസമയം കേന്ദ്രസർക്കാറിന്‍റെ കാർഷിക നിയമങ്ങൾക്കെതിരെയാണ് കർഷകരുടെ പ്രക്ഷോഭം. മൂന്നു കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നും വിളകൾക്ക് അടിസ്ഥാന താങ്ങുവില ഉറപ്പാക്കണമെന്നുമാണ് കർഷകരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.