കർഷകരുടെ ഇപ്പോഴത്തെ അവസ്ഥക്ക് കാരണം ദുർബല പ്രതിപക്ഷം; ഏതെങ്കിലും നേതാവ് ജയിലിലായിട്ടുണ്ടോ ? -രാകേഷ് ടികായത്ത്
text_fieldsന്യൂഡൽഹി: വിവാദ കാർഷിക നിയമത്തിനെതിരെ രണ്ട് മാസത്തോളമായി ഡൽഹിയിൽ പ്രക്ഷോഭം നടത്തുന്ന കർഷകരുടെ അവസ്ഥക്ക് കാരണം രാജ്യത്തെ ദുർബല പ്രതിപക്ഷമാണെന്ന് ഭാരതീയ കിസാൻ യൂനിയൻ നേതാവ് രാകേഷ് ടികായത്ത്.
''കർഷകർ ദുർബലമല്ലായിരുന്നെങ്കിൽ രാജ്യത്തെ കർഷകരുടെ അവസ്ഥ ഇങ്ങനെ ആകുമായിരുന്നില്ല. അവർ അവരുെ ശബ്ദമുയർത്തിയിരുന്നെങ്കിൽ ഇങ്ങനെ സംഭവിക്കുമായിരുന്നില്ല. അവർ ഒന്നും തന്നെ െചയ്യുന്നില്ല. കർഷക നിയമത്തെ തുടർന്ന് ഏതെങ്കിലും പ്രതിപക്ഷ നേതാവ് ജയിലിലായിട്ടുണ്ടോ?'' - ഇന്ത്യ ടുഡെ ടി.വിക്ക് നൽകിയ അഭിമുഖത്തിൽ ടികായത്ത് ചോദിച്ചു.
റിപ്പബ്ലിക് ദിനത്തിൽ നടന്ന ട്രാക്ടർ റാലിയെ തുടർന്ന് ഡൽഹിയിലുണ്ടായ അക്രമ സംഭവങ്ങളെ തുടർന്ന് രാകേഷ് ടികായത്തിനെതിരെ കേസെടുത്തിരുന്നു. നവംബർ മുതൽ അദ്ദേഹവും അനുയായികളും ഗാസിപൂർ അതിർത്തിക്കടുത്ത് പ്രതിഷേധ സമരത്തിലാണ്.
''ഏതൊരു സമരത്തിെൻറയും സാധുത സർക്കാർ നിങ്ങൾക്കെതിരെ കേസെടുക്കുമ്പോഴാണ്. അതാണ് സർട്ടിഫിക്കറ്റ്. പ്രതിഷേധക്കാർ ആരും അറസ്റ്റിലായില്ലെങ്കിൽ അത് സൂചിപ്പിക്കുന്നത് അതിന് പിന്നിൽ സർക്കാറും പ്രതിഷേധക്കാരും തമ്മിൽ എന്തോ ഒത്തുകളി ഉണ്ടെന്നതാണ്.''- ഡൽഹിയിലെ മുൻ പൊലീസ് ഉദ്യോഗസ്ഥൻ കൂടിയായ രാകേഷ് ടികായത്ത് പറഞ്ഞു.
കർഷക സമരത്തിന് പോപ് ഗായിക റിഹാന ഉൾപ്പെടെയുള്ള അന്താരാഷ്ട്ര സെലിബ്രിറ്റികളുടെ പിന്തുണ ലഭിച്ചതിനെ കുറിച്ച് ചോദിച്ചപ്പോൾ, റിഹാനയെ അറിയില്ലെന്നും എന്നാൽ 73 രാഷ്ട്രങ്ങളിലെ കർഷകരുമായി തങ്ങൾക്ക് സഖ്യമുണ്ടെന്നുമ ടികായത്ത് പറഞ്ഞു. കമ്പനികൾ കാർഷിക ുമഖല നിയന്ത്രിക്കുന്ന ബ്രസീലിലും തങ്ങൾ പ്രതിഷേധം സംഘടിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.