കർഷക പ്രക്ഷോഭത്തിൽ 'ദേശവിരുദ്ധ' ഘടകങ്ങളില്ലെന്ന് ഭാരതീയ കിസാൻ യൂണിയൻ
text_fieldsന്യൂഡൽഹി: കേന്ദ്ര കാർഷിക ദ്രോഹ ബില്ലിനെതിരെ നടക്കുന്ന പ്രക്ഷോഭത്തിൽ 'ദേശവിരുദ്ധ' ഘടകങ്ങളില്ലെന്ന് ഭാരതീയ കിസാൻ യൂണിയൻ വക്താവ് രാകേഷ് തിക്കെറ്റ്. അത്തരത്തിലുള്ള ആളുകളുണ്ടെങ്കിൽ അവരെ പുകച്ചു പുറത്തുചാടിക്കണമെന്നും അദ്ദേഹം കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളോട് ആവശ്യപ്പെട്ടു.
'കർഷക സമരത്തിൽ 'ദേശവിരുദ്ധ' ഘടകങ്ങളില്ല. ഉണ്ടെങ്കിൽ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം അവരെ പിടികൂടണം. നിരോധിത സംഘടനയിലെ ആളുകൾ ഞങ്ങളുടെ ഇടയിൽ കറങ്ങുന്നുണ്ടെങ്കിൽ അവരെ നിയമത്തിനുമുന്നിലെത്തിക്കണം. അത്തരത്തിലുള്ള ആരെയും ഞങ്ങൾ കണ്ടിട്ടില്ല, ഉണ്ടെങ്കിൽ ഞങ്ങൾ തന്നെ പിടികൂടിയിരിക്കും' -അദ്ദേഹം പറഞ്ഞു.
ഡൽഹി-ഗാസിപ്പൂർ അതിർത്തിയിൽ പ്രതിഷേധിച്ച കർഷകർ ഡൽഹിയിലേക്ക് മാർച്ച് ആരംഭിച്ചു. ഞങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിലേക്ക് ശ്രദ്ദ നൽകാൻ സർക്കാരിന് ഒരു സന്ദേശം നൽകുകയാണ് മാർച്ചിലൂടെ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.