കർഷക സമരം ഒഴിപ്പിച്ചാൽ സര്‍ക്കാര്‍ ഓഫിസുകള്‍ ചന്തകളാക്കും –ടികായത്
text_fieldsന്യൂഡല്‍ഹി: കേന്ദ്ര സർക്കാറിെൻറ വിവാദ കാർഷിക നിയമങ്ങൾക്കെതിരെ ഡൽഹി അതിർത്തികളിൽ നടക്കുന്ന കർഷക സമരങ്ങൾ ഒഴിപ്പിച്ചേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ സർക്കാറിന് മുന്നറിയിപ്പുമായി ഭാരതീയ കിസാന്‍ യൂനിയന്‍ നേതാവ് രാകേശ് ടികായത്.കര്‍ഷകരെ ബലം പ്രയോഗിച്ച് നീക്കം ചെയ്യാന്‍ ശ്രമിച്ചാല്‍ കനത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും രാജ്യവ്യാപകമായി സര്‍ക്കാര്‍ ഓഫിസുകള്‍ ധാന്യച്ചന്തകളാക്കിമാറ്റുമെന്നും ടികായത്മുന്നറിയിപ്പ് നൽകി. ടെൻറുകൾ ബലം പ്രയോഗിച്ച് നീക്കിയാൽ പൊലീസ് സ്റ്റേഷനുകളിലും ജില്ല മജിസ്ട്രേറ്റ് ഓഫിസുകൾക്ക് മുന്നിലും ടെൻറുകളടച്ച് സമരം മാറ്റുമെന്നും അദ്ദേഹം അറിയിച്ചു.
ഗാസിപൂർ, ടിക്രി അതിർത്തികളിൽ സമരക്കാരെ തടയാൻ പൊലീസ് സ്ഥാപിച്ച കോൺക്രീറ്റ്, ഇരുമ്പ് ബാരിക്കേഡുകള്‍ കഴിഞ്ഞ ദിവസങ്ങളിൽ നീക്കം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കർഷകർക്ക് നേരെ ബലപ്രയോഗം ഉണ്ടായേക്കുമെന്ന റിപ്പോർട്ട്. അനിശ്ചിത കാലത്തേക്ക് റോഡ് തടസ്സപ്പെടുത്തി സമരം നടത്തുന്നത് അനുവദിക്കാനാവില്ലെന്ന് കർഷക സമരവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടെ സുപ്രീംകോടതി അഭിപ്രായപ്പെട്ടിരുന്നു.
എന്നാൽ പൊലീസാണ് റോഡ് തടസ്സപ്പെടുത്തിയതെന്ന് കർഷകർ കോടതിയെ അറിയിച്ചു. ഇതോടെ പ്രതിരോധത്തിലായ പൊലീസ് ഗാസിപൂരിലും ടിക്രിയിലും തടസ്സങ്ങൾ നീക്കുകയായിരുന്നു. കർഷകരോട് റോഡിൽ സ്ഥാപിച്ച ടെൻറുകൾ നീക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.സംയുക്ത കിസാൻ യൂനിയൻ കഴിഞ്ഞവർഷം നവംബർ 26ന് പ്രഖ്യാപിച്ച ഡൽഹി ചലോ മാർച്ച് ഡൽഹി അതിർത്തിയിൽ തടഞ്ഞതോടെയാണ് കർഷകർ റോഡിൽ രാപകൽ ഉപരോധ സമരം ആരംഭിച്ചത്. ഈ മാസം 26ന് സമരം ഒരു വർഷം പിന്നിടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.