രാകേഷ് ടികായത്തിന് നേരെ ആക്രമണം; വാഹനം തകർത്തു, ബി.ജെ.പി ഗുണ്ടകളെന്ന്
text_fieldsജയ്പുർ: രാജസ്ഥാനിലെ ആൽവാർ ജില്ലയിൽവെച്ച് ആക്രമണം നേരിട്ടതായി ഭാരതീയ കിസാൻ യൂനിയൻ നേതാവ് രാകേഷ് ടികായത്ത്. ആക്രമണത്തിന് പിന്നിൽ ബി.ജെ.പി പ്രവർത്തകരാണെന്നും അദ്ദേഹം ആരോപിച്ചു.
ടികായത്തിന്‍റെ കാറിന് നേരെയായിരുന്നു ആക്രമണം. കാറിന്‍റെ ചില്ല് തകർന്ന വിഡിയോ ടികായത്ത് ട്വിറ്ററിൽ പങ്കുവെച്ചു. 'രാജസ്ഥാനിലെ ആൽവാർ ജില്ലയിൽവെച്ച് ബി.ജെ.പി ഗുണ്ടകളാൽ ആക്രമിക്കപ്പെട്ടു' -ടികായത്ത് പറഞ്ഞു.
സംഭവത്തെ തുടർന്ന് ടികായത്തിന്‍റെ അനുയായികൾ പ്രതിഷേധവുമായി പ്രദേശത്തെത്തി. തുടർന്ന് സ്ഥലത്ത് വൻ പൊലീസ് സന്നാഹത്തെ നിയോഗിച്ചു.
ആൽവാറിലെ ഹർസോലിയിൽ കിസാൻ പഞ്ചായത്തിൽ പങ്കെടുക്കാൻ പോകുന്നതിനിടെയാണ് ആക്രമണം. ബി.ജെ.പി ഗുണ്ടകൾ കാറിന് നേരെ മഷി എറിഞ്ഞതായും ടികായത്തിന്‍റെ അനുയായികൾ പറഞ്ഞു.
ബാനാസുർ റോഡിലൂടെ വാഹനം കടന്നുപോകുേമ്പാൾ ചിലർ കാറിന് നേരെ കല്ലെറിഞ്ഞു. വടികളും അവരുടെ കൈവശമുണ്ടായിരുന്നു. ടികായത്തിന് പരിക്കേറ്റിട്ടില്ലെന്നും പൊലീസ് അറിയിച്ചു.
ആക്രമണത്തെ തുടർന്ന് ടികായത്തിനെ മറ്റൊരു വാഹനത്തിലേക്ക് മാറ്റിയേശഷം യാത്ര തുടർന്നു. സംഭവത്തിൽ നാലുപേരെ കസ്റ്റഡിയിലെടുത്തതായും അധികൃതർ അറിയിച്ചു. കസ്റ്റഡിയിലായ ഒരാൾ പ്രദേശിക സർവകലാശാലയിലെ വിദ്യാർഥി യുനിയൻ പ്രസിഡന്‍റാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.