വേണ്ടിവന്നാൽ പാർലമെൻറ് വളയുമെന്ന് ടിക്കായത്ത്
text_fieldsഡല്‍ഹി: കേന്ദ്ര സർക്കാറിെൻറ കർഷകദ്രോഹ നിയമങ്ങൾ പിന്‍വലിച്ചില്ലെങ്കില്‍ പാര്‍ലമെൻറ് വളയുമെന്നും കുത്തക കമ്പനികളുടെ വലിയ ഗോഡൗണുകള്‍ തകര്‍ക്കുമെന്നും മുന്നറിയിപ്പ് നൽകി ഭാരതീയ കിസാന്‍ യൂനിയന്‍ നേതാവ് രാകേഷ് ടിക്കായത്ത്. നാലു ലക്ഷം ട്രാക്ടറുകള്‍ക്കു പകരം 40 ലക്ഷം ട്രാക്ടറുകളെ പങ്കെടുപ്പിച്ച് റാലി നടത്തും. പാർലെമൻറ് ചലോ മാര്‍ച്ചിന് കർഷകർ സജ്ജരായിരിക്കണമെന്നും രാജസ്ഥാനിലെ സിക്കറില്‍ നടന്ന കിസാന്‍ മഹാപഞ്ചായത്തിൽ ടിക്കായത്ത് ആവശ്യപ്പെട്ടു.
പ്രതിഷേധവുമായി എത്തുന്ന കര്‍ഷകര്‍ ഇന്ത്യാഗേറ്റിന് സമീപമുള്ള പാര്‍ക്കുകള്‍ ഉഴുതുമറിച്ച് വിത്ത് വിതക്കും. പാര്‍ലമെൻറ് മാര്‍ച്ചിനുള്ള തീയതി സംയുക്ത കര്‍ഷക സംഘടനകള്‍ യോഗം ചേര്‍ന്നു തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. റിപ്പബ്ലിക് ദിനത്തിലുണ്ടായ സംഘർഷവുമായി ബന്ധപ്പെടുത്തി കര്‍ഷകരെയും അവരുടെ പ്രതിഷേധങ്ങളെയും കരിതേച്ചു കാണിക്കാനുള്ള ശ്രമങ്ങള്‍ വ്യാപകമായി നടക്കുന്നുണ്ട്.
കര്‍ഷകര്‍ എന്നും ത്രിവര്‍ണ പതാകയെ ബഹുമാനിക്കുന്നവരാണ്. രാഷ്ട്രീയക്കാര്‍ക്കാണ് ദേശീയ പതാകയോട് ബഹുമാനം ഇല്ലാത്തത്. അടുത്ത ഘട്ട സമരം സംയുക്ത കര്‍ഷക സംഘടനകള്‍ ചേര്‍ന്നു നിശ്ചയിക്കും. സ്വരാജ് അഭിയാന് നേതാവ് യോഗേന്ദ്ര യാദവ്, ഓൾ ഇന്ത്യ കിസാന്‍ സഭ ദേശീയ വൈസ് പ്രസിഡൻറ അമ്രാ റാം, കിസാന്‍ യൂനിയന്‍ ദേശീയ ജനറല്‍ സെക്രട്ടറി ചൗധരി യുദ്ധ് വീര്‍ സിങ് തുടങ്ങിയവരും മഹാപഞ്ചായത്തിൽ പങ്കെടുത്തു.
അതിനിടെ, ഉപാധികേളാടെ വീണ്ടും കര്‍ഷകരുമായി ചര്‍ച്ചക്ക് തയാറാണെന്ന് സർക്കാർ അറിയിച്ചു. ഒന്നര വര്‍ഷത്തേക്ക് നിയമം നടപ്പാക്കാതെ മരവിപ്പിക്കാമെന്നും ആശയക്കുഴപ്പം പരിഹരിക്കാന്‍ കര്‍ഷക പ്രതിനിധികളും സര്‍ക്കാര്‍ പ്രതിനിധികളും ഉള്‍പ്പെട്ട വിദഗ്ധ സമിതിയെക്കൊണ്ട് പഠനം നടത്താമെന്നും കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമർ അറിയിച്ചു. കര്‍ഷകരോട് ഏറെ അനുകമ്പയോടെയാണ് ഇടപെട്ടത്. അവർ പ്രതികരണം അറിയിച്ചാൽ ഉടൻ ചര്‍ച്ചക്ക് തയാറാണെന്നും ബുധനാഴ്ച ഡൽഹിയിൽ മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.