ദുർഗാപൂജ പൈതൃകപ്പട്ടികയിൽ ഉൾപ്പെടുത്തിയതിന് യുനസ്കോക്ക് നന്ദി അർപ്പിച്ച് ബംഗാളിൽ റാലി
text_fieldsകൊൽക്കത്ത: ദുർഗാപൂജ പൈതൃകപ്പട്ടികയിൽ ഉൾപ്പെടുത്തിയ യുനസ്കോക്ക് നന്ദിയർപ്പിക്കാൻ പശ്ചിമ ബംഗാൾ സർക്കാർ റാലി സംഘടിപ്പിക്കുന്നു. ഇന്ന് കൊൽക്കത്തയിലാണ് റാലി നടക്കുക. മുഖ്യമന്ത്രി മമതാ ബാനർജി റാലി നയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. റാലിയോടുകൂടി ഒരു മാസം നീണ്ട ദുർഗാപൂജയുടെ ആഘോഷങ്ങളും ആരംഭിക്കുകയാണ്. യു.എന്നിൽ നിന്നുള്ള രണ്ടംഗ സംഘവും റാലിയിൽ പങ്കെടുക്കും.
ഒക്ടോബർ എട്ടിന് കാർണിവെലോടുകൂടി ദുർഗ പൂജ ആഘോഷങ്ങൾ അവസാനിക്കും. 2021 ഡിസംബറിലാണ് കൊൽക്കത്തയിലെ ദുർഗാ പൂജയെ അദൃശ്യമായ മാനവികതയുടെ പൈതൃകങ്ങളെ പ്രതിനിധീകരിക്കുന്ന പട്ടികയിൽ ഉൾപ്പെടുത്തിയത്. വെസ്റ്റ് ബംഗാളിലെ ഏറ്റവും വലിയ ആഘോഷമാണ് ദുർഗാ പൂജ.
1200 ലേറെ പൂജ കമ്മിറ്റികളാണ് കൊൽക്കത്തയിലുള്ളത്. സംസ്ഥാനത്തുടനീളം 37,000ലേറെ കമ്മ്യൂണിറ്റി പൂജകൾ എല്ലാ വർഷവും നടത്താറുണ്ട്. അതിൽ തന്നെ 2,500 ഓളം പൂജകൾ കൊൽക്കത്തയിലാണ് നടക്കുന്നത്.
രബീന്ദ്രനാഥ ടാഗോറിെന്റ കുംടുംബ വീടായ ജൊറാസാൻകോ തകുർബാരിയിൽ നിന്ന് ആരംഭിക്കുന്ന റാലി സെൻട്രൽ കൊലക്കത്തയിൽ അവസാനിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.