യു.പിയിൽ ജനങ്ങൾ അവശേഷിക്കുന്നത് ദൈവകൃപയാൽ; സർക്കാറിനെതിരെ ഹൈകോടതി
text_fieldsഅലഹാബാദ്: കോവിഡ് പ്രതിേരാധ പ്രവർത്തനങ്ങളിൽ ഉത്തർപ്രദേശ് സർക്കാറിനെതിരെ വീണ്ടും അലഹബാദ് ഹൈകോടതി. ആശുപത്രിയിൽ ചികിത്സയിലിരുന്നയാളുടെ മൃതദേഹം അജ്ഞാതനെന്ന പേരിൽ എഴുതിതള്ളിയ കേസ് പരിഗണിക്കവേയാണ് കോടതിയുടെ പരാമർശം.
ദൈവത്തിന്‍റെ കൃപയാൽ മാത്രമാണ് സംസ്ഥാനത്ത് ആളുകൾ അവശേഷിക്കുന്നതെന്നായിരുന്നു കോടതിയുടെ പരാമർശം. അതിനായി 'രാം ബറോസ്' (ദൈവ കൃപയാൽ) എന്ന പ്രമുഖ ഹിന്ദി വാക്യം ഉപ യോഗിച്ചായിരുന്നു കോടതിയുടെ നിരീക്ഷണം.
രണ്ടംഗ ബെഞ്ചിലെ ജസ്റ്റിസുമാരായ സിദ്ധാർഥ് വർമയും അജിത് കുമാറുമാണ് പരാതി പരിഗണിച്ചത്. സംസ്ഥാനത്ത് കോവിഡ് രോഗികൾക്ക് മികച്ച ചികിത്സ ഉറപ്പാക്കണമെന്നായിരുന്നു പരാതിയിലെ ആവശ്യം. യു.പിയിലെ ചെറിയ നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും ആരോഗ്യ സംവിധാനങ്ങൾ കണക്കിെലടുക്കുേമ്പാൾ സംസ്ഥാനത്ത് ജനങ്ങൾ അവശേഷിക്കുന്നത് ദൈവത്തിന്‍റെ കൃപയാൽ ആണെന്നായിരുന്നു പരാതി പരിഗണിച്ചുകൊണ്ടുള്ള കോടതിയുടെ നിരീക്ഷണം.
മീററ്റിൽ ഏപ്രിലിലുണ്ടായ സംഭവമാണ് പരാമർശത്തിന് ആധാരം. ഏപ്രിലിൽ സന്തോഷ് കുമാർ എന്ന രോഗി മീററ്റിലെ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. വിശ്രമമുറിയിൽ കുഴഞ്ഞുവീണ അദ്ദേഹത്തിന്‍റെ ജീവൻ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു. മരണശേഷം അദ്ദേഹം അദ്ദേഹത്തിന്‍റെ മൃതദേഹം തിരിച്ചറിയാത്തവരുടെ പട്ടികൾ ഉൾപ്പെടുത്തുകയായിരുന്നു. രാത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർമാരുടെ അനാസ്ഥയായി സംഭവത്തെ കോടതി നിരീക്ഷിച്ചു.
സംസ്ഥാനത്തെ ആരോഗ്യ അടിസ്ഥാന സൗകര്യങ്ങൾ ഇന്നത്തെ അവസ്ഥയിൽ അതി ദുർബലവും ലോലവും തകർന്നടിഞ്ഞതുമാണെന്നും കുറച്ചു മാസങ്ങൾക്കുള്ളിൽ തങ്ങൾക്ക് അവ മനസിലായെന്നും കോടതി ചൂണ്ടിക്കാട്ടി.
സാധാരണ മെഡിക്കൽ ആവശ്യങ്ങൾ നിറവേറ്റാൻ കഴിയാതിരുന്നിടത്ത്, ഇത്തരമൊരു മഹാമാരി സാഹചര്യം കൂടി ഉടലെടുക്കുേമ്പാൾ സംവിധാനം മുഴുവൻ തകരുമെന്നും കോടതി കൂട്ടിച്ചേർത്തു. ബിജ്നോർ ഉൾപ്പെടെയുള്ള നഗരങ്ങളിലെ ആരോഗ്യ സംവിധാനങ്ങളുടെ അസൗകര്യങ്ങളും കോടതി ചൂണ്ടിക്കാട്ടി.
ഉത്തർപ്രദേശിൽ 16.19 ലക്ഷം പേർക്കാണ് ഇതുവരെ കോവിഡ് ബാധിച്ചത്. പ്രതിദിനം 20,000 ത്തോളം പേർക്കാണ് രോഗം സ്ഥിരീകരിക്കുന്നതും. ആരോഗ്യ സംവിധാനങ്ങളുടെ അഭാവവും ഓക്സിജൻ ക്ഷാമവുമെല്ലാം സംസ്ഥാനത്ത് സ്ഥിതി രൂക്ഷമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.